ദുബായ്: യുഎഇയില്‍ ഇന്ന് പൊടി നിറഞ്ഞ കാലാവസ്ഥയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം). നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്. ആകാശം ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും മങ്ങിയതുമായിരിക്കും. ചില കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഉച്ചയോടെ ചൂട് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് എന്‍സിഎം അറിയിച്ചു. അറേബ്യന്‍ ഗള്‍ഫിലും ഒമാനിലും കടല്‍ നേരിയതോ മിതമായതോ ആയിരിക്കും. രാജ്യത്തെ തീരദേശപ്രദേശങ്ങളില്‍ ഈര്‍പ്പത്തിന്റെ അളവ് 85 ശതമാനത്തിലും താഴ്ന്ന പ്രദേശങ്ങളില്‍ 15 ശതമാനത്തിലുമെത്തും. രാജ്യത്തിന്റെ പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയും. ഉള്‍പ്രദേശങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU