ദുബായ്: ലോകമെമ്പാടും പുതുവത്സരം ആഘോഷിക്കാന്‍ ഇനി വെറും 78 ദിനരാത്രങ്ങള്‍ മാത്രം. കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച ആസ്വദിക്കാനും അനുഭവിക്കാനും കാത്തിരിക്കുകയാണ് ലോകജനത. അതില്‍ വേറിട്ടുനില്‍ക്കുന്ന ഒരു ഒരു അനുഭവം തന്നെയാകും ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ്. വെടിക്കെട്ടിന്റെയും ആഘോഷങ്ങളുടെയും നവ്യാനുഭവം തൊട്ടടുത്തിരുന്ന് കാണാം. 2023 ലേ പോലെ തന്നെ ഇപ്രാവശ്യവും സീറ്റിങ് സൗകര്യങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് ഈടാക്കും. ഒക്ടോബര്‍ 24 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 580 ദിര്‍ഹം, അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് 370 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്നവര്‍ക്ക് 300 ദിര്‍ഹവും കുട്ടികള്‍ക്ക് 150 ദിര്‍ഹവുമായിരുന്നുടിക്കറ്റ് നിരക്ക്. അന്ന് ചൂടപ്പം പോലെ വിറ്റ ടിക്കറ്റുകള്‍ ഇപ്രാവശ്യവും അതേ വേഗത ടിക്കറ്റ് വില്‍പ്പനയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബുര്‍ജ് ഖലീഫയിലേക്ക് പ്രവേശനത്തിന് ടിക്കറ്റ് നിര്‍ബന്ധമാണെങ്കിലും ഡൗണ്‍ടൗണ്‍് ദുബായിലെ മറ്റ് കാഴ്ചാ സ്ഥാലങ്ങള്‍ സൗജന്യവുമാണെന്ന് ഇമാര്‍ പറഞ്ഞു. ‘തത്സമയ വിനോദം, കുട്ടികളുടെ ശില്‍പശാലകള്‍, ഭക്ഷണ-പാനീയ ഓപ്ഷനുകള്‍, കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം 2025-ന്റെ വരവ് ആഘോഷിക്കാനുള്ള മികച്ച അന്തരീക്ഷം എന്നിവ ഉണ്ടാകും. കൂടാതെ, ഈ വര്‍ഷത്തെ ഇവന്റ് കൂടുതല്‍ മനോഹരവും അവിസ്മരണീയവുമായ അനുഭവം വാഗ്ദാനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ബുര്‍ജ് ഖലീഫ ലൈറ്റ്, സംഗീതം, കരിമരുന്ന് പ്രദര്‍ശനം എന്നിവ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന അതിഥികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയ്ക്കാണ് ഡെവലപ്പര്‍ ബുര്‍ജ് പാര്‍ക്കിനെ വിശേഷിപ്പിച്ചത്. സാധാരണ പുതുവത്സര വൈകുന്നേരങ്ങളിലെ തിരക്കുകളില്‍നിന്ന് മുക്തമായ ഒരു അനുഭവം ഉറപ്പാക്കിക്കൊണ്ടുള്ള കൊതിപ്പിക്കുന്ന നേരിട്ടുള്ള കാഴ്ചയാകും അതിഥികള്‍ക്ക് നല്‍കുക. ഡിസംബര്‍ 31 ന് ഉച്ചകഴിഞ്ഞ് 3.30 ന് വേദിയിലെ തത്സമയ വിനോദ പരിപാടികള്‍ ആരംഭിക്കും. ഇതില്‍ ഡിജെ പ്രകടനങ്ങള്‍, ലൈവ് ബാന്‍ഡുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടും. പത്തിലധികം ഭക്ഷണ-പാനീയ സ്റ്റാളുകളില്‍ വൈവിധ്യമാര്‍ന്ന ഡൈനിങ് ഓപ്ഷനുകളും ലഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുന്ന രീതിയിലായിരിക്കും ഇരിപ്പിട സൗകര്യങ്ങള്‍ ലഭിക്കുക. ബുര്‍ജ് പാര്‍ക്കിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ ടിക്കറ്റ് വാങ്ങിയവര്‍ ഡിസംബര്‍ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പ്രവേശന ബാഡ്ജുകള്‍ ശേഖരിക്കേണ്ടതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
ബുര്‍ജ് ഖലീഫയിലെ പുതുവത്സരരാവ് തൊട്ടടുത്ത് കാണാം, ടിക്കറ്റ് വില്‍പ്പന ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍