ദുബായ്: ഇപ്രാവശ്യം അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ വരുന്ന പ്രവാസികള്‍ക്ക് ചെലവേറുമെന്നതില്‍ സംശയമില്ല. അവധിക്കാലം അടുക്കെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരുകയാണ്. അവധിക്കാലം ആഘോഷിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഓണാവധിക്കാലത്ത് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, നവംബര്‍ അവസാനവാരം മുതല്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് ഉയരും. ദുബായ്- കൊച്ചി ടിക്കറ്റ് നിരക്ക് 6,000 രൂപയില്‍ താഴെയാണെങ്കില്‍ നവംബര്‍ പകുതിയോടെ വര്‍ധിച്ച്, അവസാനവാരങ്ങളില്‍ 13,000 രൂപയിലെത്തും. ക്രിസ്തുമസ്, ന്യൂ ഇയര്‍ അവധി തുടങ്ങുന്ന ഡിസംബര്‍ മൂന്നാംവാരം മുതല്‍ ടിക്കറ്റ് വില 40,000 രൂപ വരെയെത്തും. ഓണാവധി സമയത്ത് ടിക്കറ്റ് നിരക്ക് പത്തിരട്ടിയാണ് വര്‍ധിച്ചത്. നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതാണ് വിമാനകമ്പനികളെ അവധിക്കാലത്ത് നിരക്ക് കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. അവധിക്കാലം കഴിയുന്ന ജനുവരി രണ്ടാം വാരം വരെ ഈ ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതിനിടയിലും ജിസിസിയില്‍നിന്നുള്ള യാത്രക്കാര്‍ ലണ്ടന്‍, പാരീസ്, ദുബായ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉത്സുകരാണ്. വീഗോയുടെ ഡാറ്റ അനുസരിച്ച്, ജിസിസി യാത്രക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരം കെയ്റോ ആണ്. ജിദ്ദ, ഇസ്താംബൂള്‍, കൊച്ചി, ബാങ്കോക്ക്, ലാഹോര്‍, ലണ്ടന്‍, ദുബായ്, കുവൈറ്റ് എന്നിവ യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ നഗരങ്ങളാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5