കൊച്ചി: ഇനി സന്ധ്യയ്ക്ക് വായ്പ കുടിശ്ശിക തീര്‍ക്കാന്‍ ഓടേണ്ട, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയുടെ ഇടപെടലില്‍ പറവൂര്‍ വടക്കേക്കര സ്വദേശി സന്ധ്യ ഇന്ന് മണപ്പുറം ഫിനാന്‍സില്‍ പണമടയ്ക്കും. കുടിശ്ശിക തീര്‍ക്കാനുള്ള ചെക്ക് ഇന്നലെ രാത്രി ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി സന്ധ്യയ്ക്ക് കൈമാറിയിരുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റായി 10 ലക്ഷം രൂപ സന്ധ്യയ്ക്ക് ലുലു ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്. വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ലുലു ഗ്രൂപ്പ് കൈത്താങ്ങിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണ് പൂര്‍ത്തിയാക്കുന്നതിനായാണ് സന്ധ്യ വായ്പയെടുത്തത്. 2019 ലാണ് കുടുംബം നാല് ലക്ഷം രൂപ വായ്പ എടുത്തത്. രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴാണ് ജപ്തി നടപടികള്‍ നടന്നത്. അതിനാല്‍ വീട്ടിനകത്തെ സാധനങ്ങള്‍ പോലും എടുക്കാന്‍ കഴിഞ്ഞില്ല. ജോലി കഴിഞ്ഞ് വീട്ടിസലെത്തിയ സന്ധ്യയും മക്കളും വീട്ടില്‍ കയറാനാകാതെ പുറത്തുനില്‍ക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് യൂസഫലി ധനസഹായവുമായി എത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5