അബുദാബി: പൊതുമാപ്പ് തീരാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ സുപ്രധാന നിയമഭേദഗതിയുമായി യുഎഇ. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ പ്രഖ്യാപിച്ച മാറ്റങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചത്. യുഎഇ വിസ നിയമം ലംഘിച്ച കുടുംബനാഥന്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്ക് മക്കളുടെ സ്‌പോണ്‍സര്‍ഷിപ് മാറാന്‍ അനുമതിയായി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, പോര്‍ട്‌സ് ആന്‍ഡ് കസ്റ്റംസ് (ഐസിപി- യുഎഇ) അറിയിച്ചു. വിവിധ നിയമലംഘനങ്ങളില്‍ പെട്ട് വിസ പുതുക്കാന്‍ സാധിക്കാതെ യുഎഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാം. നിയമം ലംഘിച്ച കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം. പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ, യുഎഇ വിടാനോ താമസം നിയമവിധേയമാക്കാനോ അവസരമുണ്ട്. ഒക്ടോബര്‍ 31 വരെ പൊതുമാപ്പ് നീളും. ഇനി ഇതിനായി കാലയളവ് നീട്ടില്ല. നവംബര്‍ 1 ന് ശേഷം നിയമലംഘകര്‍ക്കായി പരിശോധന ശക്തമാക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കണം. വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റിനോ മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. തുടരാന്‍ താത്പര്യമില്ലാത്തവര്‍ ഇതേ വെബ്‌സൈറ്റില്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കണം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5