
യുഎഇ: ഇനി ദീപാവലി മൂഡിലേക്ക്, വമ്പന്‍ ഓഫറുകള്‍, മിഴിവേകാന്‍ വിവധ പരിപാടികള്‍
ദുബായ്: ഇനി ദുബായില്‍ നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം. ദീപാവലി ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങിക്കഴിഞ്ഞു. രണ്ടാഴ്ച നീളുന്ന ആഘോഷങ്ങള്‍ 25 മുതല്‍ നവംബര്‍ 7 വരെയാണ്. ആഘോഷത്തിന് മിഴിവേകാന്‍ വിവിധ വേദികളിലായി സംഗീത, വിനോദ പരിപാടികളുമുണ്ടാകും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഡിഎഫ്ആര്‍ഇ, ദുബായ് ഹോള്‍ഡിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുബായ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ (ഡിഎഫ്ആര്‍ഇ) നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ദീപാവലി ഓഫറുകളും പ്രഖ്യാപിച്ചു. ഗ്ലോബല്‍ വില്ലേജില്‍ 28 മുതല്‍ നവംബര്‍ 3വരെ ദീപാവലി ആഘോഷങ്ങള്‍ നടക്കും.
25 ന് നടക്കുന്ന പരിപാടികള്‍
- 25 മുതല്‍ അല്‍ സീഫിലില്‍ ആഘോഷം നടക്കും.
- 25ന് അല്‍സീഫിലും 25, 26, നവംബര്‍ 1, 2 തീയതികളില്‍ ഗ്ലോബല്‍ വില്ലേജിലും വെടിക്കെട്ട് നടക്കും.
- അല്‍സീഫില്‍ പാവകളുടെ ഘോഷയാത്ര, നാടകം, കവിതാ അവതരണം, സംഗീത പരിപാടി, സ്റ്റാന്‍ഡ് അപ് കോമഡി, ചിത്ര രചന തുടങ്ങിയ പരിപാടികള്‍ നടക്കും.
- ഹാസ്യകലാകാരന്‍ രമേഷ് രംഗനാഥന്‍ 25നു രാത്രി കോക്കകോള അരീനയില്‍ സ്റ്റാന്‍ഡ് അപ് കോമഡി അവതരിപ്പിക്കും.
26 ന് നടക്കുന്ന പരിപാടികള്‍
- 26നു ഇന്ത്യന്‍ ഹൈസ്‌കൂള്‍ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടി നടക്കും
- ജഗ്ജിത് സിങ്ങിന് ആദരമേകി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നത്തില്‍ തൗസീഫ് അക്തര്‍ പാട്ടുകള്‍ പാടും
- സംഗീത, നാടക, നൃത്ത പരിപാടി ‘മീര’ രാത്രി 7.30ന് ജുമൈറ പാര്‍ക്കിലെ ദുബായ് ബ്രിട്ടിഷ് സ്‌കൂളില്‍ നടക്കും
- വൈകിട്ട് 4 മുതല്‍ രാത്രി 11വരെ ഇത്തിസലാത്ത് അക്കാദമിയില്‍ ഇന്ത്യന്‍ കുടുംബ സംഗമത്തിനായി വേദി ഒരുക്കും
സ്വര്‍ണങ്ങള്‍ക്ക് ആനുകൂല്യം
ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണത്തിന് ആനുകൂല്യം പ്രഖ്യാപിച്ചു. ദുബായ് ജ്വല്ലറി ഗ്രൂപ്പ് 20 മുതല്‍ നവംബര്‍ 7വരെ സ്വര്‍ണാഭരണങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുത്ത വജ്രാഭരണങ്ങള്‍ക്ക് 50% വരെ വിലക്കിഴിവുണ്ടാകും. പണിക്കൂലിയിലും ഇളവുകളുണ്ട്. 500 ദിര്‍ഹത്തിന് മുകളില്‍ ചെലവഴിക്കുന്ന 30 ഭാഗ്യശാലികള്‍ക്ക് 1.5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാന കൂപ്പണുകള്‍ ലഭിക്കും.
ദുബായ് ഷോപ്പിങ് മാള്‍ ഗ്രൂപ്പ് ഒരുലക്ഷം ദിര്‍ഹം വില വരുന്ന സ്വര്‍ണ സമ്മാനം പ്രഖ്യാപിച്ചു. 21 മുതല്‍ നവംബര്‍ 7 വരെ സാധനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് 20 പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. 200 ദിര്‍ഹത്തിന്റെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ദെയ്‌റ സിറ്റി സെന്ററില്‍ നിന്ന് 300 ദിര്‍ഹത്തില്‍ കുറയാതെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് അരക്കിലോ സ്വര്‍ണം സമ്മാനമായി നേടാം. 29ന് ധന്‍തെരാസ് ആഘോഷത്തിന്റെ ഭാഗമായി സിറ്റി സെന്ററിലെ സ്വര്‍ണക്കടകളില്‍ 5% കാഷ് ബാക്ക് ഓഫറും ലഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)