ദുബായ്: ‘എന്റെ മൂന്ന് കുട്ടികളും അവനെ മിസ് ചെയ്യും, പുതിയ സ്ഥലത്ത് അവന്‍ ഭയന്നിട്ടുണ്ടാകും’, ബോള്‍ട്ട് എന്ന നായയെ കാണാതയതിനെ തുടര്‍ന്ന് കുടുംബം. ഒക്ടോബര്‍ 4 വെള്ളിയാഴ്ച വൈകുന്നേരമാണ് ബോള്‍ട്ടിനെ അവസാനമായി കണ്ടത്. ആരെങ്കിലും നായയെ കണ്ടെത്തുകയാണെങ്കില്‍ അവര്‍ക്ക് 5,000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന് കുടുംബം പറഞ്ഞു. ദുബായില്‍ താമസമാക്കിയ ബ്രിട്ടീഷ് കുടുംബമാണ് തങ്ങളുടെ പ്രിയപ്പെട്ട നായയെ തേടി നടക്കുന്നത്. നായയെ കാണാതായതിന് തലേ ദിവസം കുടുംബം ജുമൈറ ഹൈറ്റ്‌സിലേക്ക് താമസം മാറിയിരുന്നു. ഇവനിങ് വാക്കിന് ഇറങ്ങിയപ്പോള്‍ മകന്‍ കാലിടറി വീഴുകയും നായയുടെ ബെല്‍റ്റ് കയ്യില്‍ നിന്ന് വിട്ടുപോകുകയും ചെയ്തു. പിന്നാലെ ബോള്‍ട്ട് ഓടിപ്പോകുകയായിരുന്നു. ‘ജുമൈറ പാര്‍ക്കില്‍നിന്ന് താമസം മാറി ഒരു ദിവസം മാത്രം ആയതിനാല്‍ അവന്‍ പുതിയ സ്ഥലത്തെ ഭയന്നിരിക്കണം’, ഖലീജ് ടൈംസിനോട് നായയുടെ ഉടമ ജെന്നി ഗില്‍ പറഞ്ഞു. ശരീരമാകെ വെറുത്ത നിറത്തില്‍ രോമങ്ങളുള്ള, ഒരു മിക്‌സഡ് ബ്രീഡ് ഇടത്തരം നായയാണ് ബോള്‍ട്ട്. മൈക്രോചിപ്പ് ചെയ്ത് വന്ധ്യംകരിച്ചിട്ടുണ്ട്. പത്ത് ദിവസം മുന്‍പ് കാണാതാകുമ്പോള്‍ ഓറഞ്ച് ലെഡ് ഉള്ള കറുത്ത ഹാര്‍നെസ് ആണ് ധരിച്ചത്. ഏകദേശം 8 മണിയ്ക്ക് അല്‍ ഖെയ്ല്‍ സ്ട്രീറ്റിലെ നാല് വരി ട്രാഫിക് ലൈയിനില്‍ വെച്ചാണ് നായയെ കാണാതായത്. ഗാര്‍ണ്‍ അല്‍ സബ്ഖ സ്ട്രീറ്റിനും ഐബിഎന്‍ ബട്ടുട്ട മാളിനും ഇടയിലുള്ള ക്രോസിങിന് സമീപമാണ് നായയെ കണ്ടത്. കഴിഞ്ഞ എട്ടു വര്‍ഷമായി ദുബായിലെ താമസക്കാരായ ഈ കുടുംബം തങ്ങളുടെ വളര്‍ത്തുനായയെ കാണാതായതിനെ തുടര്‍ന്ന് എല്ലായിടത്തും തെരച്ചില്‍ നടത്തുകയാണ്.
കാണാതായ നായയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് 058-5260675 എന്ന നമ്പറില്‍ കുടുംബത്തെ ബന്ധപ്പെടുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5