ദുബായ്: ഇനി ദുബായിലെ പൊതുഗതാഗതത്തില്‍ 50 % ഡിസ്‌കൗണ്ടില്‍ യാത്ര ചെയ്യാം. ദുബായിലെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഗിറ്റെക്‌സ് ഗ്ലോബല്‍ 2024 ല്‍ പുതിയ ട്രാന്‍പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡ് അസോസിയേഷന്റെ (ഐഎസ്‌ഐസി) സഹകരണത്തോടെ ആരംഭിച്ച നോള്‍ സ്റ്റുഡന്റ് പാക്കേജ് യുഎഇയിലുടനീളമുള്ള പ്രത്യേകിച്ച് ദുബായിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു കൂട്ടം ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. യാത്ര എന്നത്തേക്കാളും കൂടുതല്‍ ഉപയോഗപ്രദമായി ആര്‍ടിഎ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ പൊതുഗതാഗത സേവനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കും. കൂടാതെ, യുഎഇയിലും വിദേശത്തുമുള്ള റീട്ടെയില്‍ സ്റ്റോറുകളില്‍ ഉപയോഗിക്കാവുന്ന വിവിധ പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍ക്ക് 70 ശതമാനം വരെ കിഴിവുകള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ഈ ഇരട്ട പ്രവര്‍ത്തനം അവരെ നഗരം ചുറ്റാന്‍ സഹായിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ഷോപ്പിങ് കൂടുതല്‍ താങ്ങാനാവുന്നതാക്കുകയും ചെയ്യുന്നു. നോള്‍ സ്റ്റുഡന്റ് പാക്കേജ് mystudentcard.org-ല്‍ ഓണ്‍ലൈനായി വാങ്ങാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5