പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്ര, വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കിന് പോയി; കോക്ക്പിറ്റ് അടച്ച് പുരുഷ പൈലറ്റ്

കൊളംബോ: ടോയ്‌ലറ്റില്‍ പോയ വനിത പൈലറ്റിനെ കോക്ക്പിറ്റ് അടച്ച് സഹ പൈലറ്റ്. പത്ത് മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കിടെയാണ് വനിതാ പൈലറ്റ് ടോയ്‌ലറ്റ് ബ്രേക്കെടുക്കാന്‍ പോയത്. സിഡ്‌നി- കൊളംബോ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. സാധാരണ കോക്ക്പിറ്റില്‍ നിന്ന് ഒരു പൈലറ്റ് പുറത്തുപോകുമ്പോള്‍ പകരം മറ്റൊരാളെ ക്രമീകരിക്കണം. ഇത് പാലിക്കാതെ വനിതാ പൈലറ്റ് പുറത്തുപോയതാണ് സഹപൈലറ്റിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ക്യാബിന്‍ ക്രൂ ഇടപെട്ടാണ് വനിതാ പൈലറ്റിനെ തിരികെ കോക്ക്പിറ്റില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ശ്രീലങ്കയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അന്വേഷണം പുറപ്പെടുവിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുരുഷ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy