Posted By saritha Posted On

പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ യുഎഇയില്‍ നിന്ന് സ്വര്‍ണ്ണം വാരിക്കൂട്ടുന്നു, കാരണമിതാണ്…

ദുബായ്: പഠനത്തിനും ജോലിക്കും അവധിക്കാലം ആഘോഷിക്കാനും മറ്റുമായി വിദേശരാജ്യങ്ങളിലേക്ക് ആളുകള്‍ പോകാറുണ്ട്. എന്നാല്‍, ഇതുമാത്രമല്ലാതെ മറ്റൊരു ആവശ്യത്തിനു കൂടി വിനോദസ്ഞ്ചാരികള്‍ ദുബായില്‍ പോകാറുണ്ട്. സ്വര്‍ണം വാരിക്കൂട്ടാന്‍, അതും ദീപാവലി സീസണില്‍. ആളുകളുടെ കുത്തൊഴുക്കില്‍ ജ്വല്ലറി ഉടമകള്‍ നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും കുറഞ്ഞ പണിക്കൂലിയും സ്വര്‍ണം വാങ്ങുമ്പോള്‍ വാഗ്ദാനം ചെയ്യുന്നു. ഇതുതന്നെയാണ് സ്വര്‍ണം വാങ്ങാന്‍ ഇന്ത്യക്കാര്‍ അടക്കമുള്ളവരെ യുഎഇയിലേക്ക് വിമാനം കയറാന്‍ പ്രേരിപ്പിക്കുന്നതും. നിലവില്‍ ഇന്ത്യയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനാല്‍ യുഎഇ ഒരു മികച്ച ഓപ്ഷനാണ്. ലോകത്തില്‍തന്നെ സ്വര്‍ണം വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന നഗരമാണ് ദുബായ്. കതൂടാതെ, ദുബായില്‍നിന്ന് വാങ്ങുന്ന സ്വര്‍ണം അസാധാരണമായ ഗുണനിലവാരത്തിനും വിശ്വാസ്യതയ്ക്കും പേരുകേട്ടതാണ്. ‘എല്ലാ വര്‍ഷവും ദീപാവലി ആഘോഷിക്കാന്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ സന്ദര്‍ശകര്‍ വരുന്നുണ്ട്. ഈ കാലയളവില്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ ഇഷ്ടപ്പെടാറുണ്ട്’, ഡിഎഫ്ആര്‍ഇ അസോസിയേറ്റ് വൈസ് പ്രസിഡന്റ് മൊഹമ്മദ് ഫെറാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി പ്രത്യേക പ്രമോഷന്‍ പരിപാടികള്‍, ഗിവ് എവേകള്‍, പ്രത്യേക നിരക്കുകള്‍ എന്നിവ ദുബായ് ജ്വല്ലറികള്‍ വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 162 ജ്വല്ലറികളാണ് ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്.

ദീപാവലി പ്രൊമോഷനുകള്‍

ഡയമണ്ട്, പേള്‍ ആഭരണങ്ങള്‍ക്ക് 50 ശതമാനംവരെ ഡിസ്‌കൗണ്ട് നല്‍കുന്നു. പണിക്കൂലി കുറച്ചതിന് പുറമെ എല്ലാ പര്‍ച്ചേസിനുമൊപ്പം സമ്മാനങ്ങളും നല്‍കുന്നു. 30 ഭാഗ്യശാലികള്‍ക്ക് 500 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിച്ച് സമ്മാന വൗച്ചറുകളില്‍ 150,000 ദിര്‍ഹം വിഹിതം നേടാനുള്ള അവസരം ലഭിക്കും. ഡമാസ് അവരുടെ ‘സെലിബ്രേറ്റ് ഗോള്‍ഡന്‍ ബിഗിനിംഗ്‌സ്’ കാമ്പെയ്നിലൂടെ ആകര്‍ഷകമായ പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
3,000 ദിര്‍ഹത്തിനും 4,999 ദിര്‍ഹത്തിനും ഇടയില്‍ വജ്രാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 0.5 ഗ്രാം 22 കെ സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും. 5,000 ദിര്‍ഹമോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവര്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം സമ്മാനമായി നല്‍കും. വലിയ പര്‍ച്ചേസുകള്‍ക്ക്, ഡയമണ്ട് ആഭരണങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ 20,000 ദിര്‍ഹത്തിനും ഒരു ഗ്രാം സ്വര്‍ണ്ണ നാണയം അധികമായി നല്‍കും. തിരഞ്ഞെടുത്ത 22സ സ്വര്‍ണ്ണാഭരണങ്ങളുടെ മേക്കിംഗ് ചാര്‍ജുകള്‍ ഡമാസ് കുറയ്ക്കുകയും സ്വര്‍ണ്ണ എക്സ്ചേഞ്ചുകളില്‍ പ്രത്യേക സീറോ ഡിഡക്ഷന്‍ പോളിസി നല്‍കുകയും ചെയ്യുന്നു, ഇത് പഴയ ആഭരണങ്ങള്‍ നിലവിലുള്ള സ്വര്‍ണ്ണ നിരക്കില്‍ പുതിയ ആഭരണങ്ങള്‍ക്കായി വ്യാപാരം ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. നവംബര്‍ 3 വരെ ദുബായിലുടനീളമുള്ള തിരഞ്ഞെടുത്ത ഡമാസ് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ ലഭ്യമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *