ദുബായ്: ഇനി നിലം തൊടാതെ സഞ്ചരിക്കുന്ന ഇലക്ട്രിക് പോഡ് ഗതാഗത സംവിധാനവുമായി ദുബായ്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ (RTA) ജൈടെക്‌സ് 2024ല്‍ (GITEX 24) അവതരിപ്പിച്ച സ്വയം സഞ്ചരിക്കുന്ന (ഡ്രൈവറില്ലാത്ത) ഇലക്ട്രിക് പോഡുകള്‍ കൗതുകമുണര്‍ത്തുന്നതാണ്. ഫ്‌ലോക് ഡ്യുവോ റെയില്‍ (Floc Duo rail) ടെക്‌നോളജി വികസിപ്പിച്ച സംരംഭത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വേഗത്തില്‍ നിര്‍മിക്കാനാവുന്നതും ചെലവ് കുറഞ്ഞതുമാണ് ഈ സംവിധാനമെന്ന് RTA പ്രതിനിധി പറഞ്ഞു. നഗരത്തില്‍ എളുപ്പത്തില്‍ കൂട്ടി യോജിപ്പിക്കാവുന്ന തരത്തിലാണ് ഇലക്ട്രിക് പോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഇലക്ട്രിക് പോഡിന്റെ പ്രോട്ടോടൈപ്പ് ആണ് പ്രദര്‍ശിപ്പിച്ചത്. പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്തുതന്നെ ദുബായില്‍ ഇലക്ട്രിക് പോഡുകളില്‍ സഞ്ചരിക്കാം. കേബിള്‍ കാര്‍ മാതൃകയിലുള്ള ഇലക്ട്രിക് പോഡില്‍ എട്ട് സീറ്റുകളാണുള്ളത്. തിരക്കനുസരിച്ച് ഒറ്റയായോ കൂട്ടമായോ ഇവ പ്രവര്‍ത്തിപ്പിക്കാം. റോഡും ടണലും വഴിയാണ് ഇലക്ട്രിക് പോഡുകളുടെ പ്രവര്‍ത്തനം. ഉമ്മു സുഖീം, റാസല്‍ ഖോര്‍, സബീല്‍ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 65 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാകും പോഡ് സഞ്ചരിക്കുക. കഴിഞ്ഞ മാസമാണ് ഗതാഗത സംവിധാനത്തിന് ഇലക്ട്രിക് പോഡിന് ദുബായ് അനുമതി നല്‍കിയത്.
ഇലക്ട്രിക് പോഡുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
- ഇലക്ട്രിക് പോഡുകള്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തിക്കുക
- എലവേറ്റഡ് റെയില്‍ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന പോഡുകള്‍ക്ക് ഡ്രൈവര്‍ ഉണ്ടാകില്ല
- റോഡുകളിലെ തിരക്ക് ഒഴിവാക്കാന്‍ പോഡുകള്‍ സഹായിക്കും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5