ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തിന് പ്ലാന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കും. ഇസ്രയേലിന് വേദനിപ്പിക്കുന്ന തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ഹുസൈന്‍ സലാമി പറഞ്ഞു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് മുന്‍പ് ഇസ്രയേലിന്റെ പ്രത്യാക്രമണം ഉണ്ടാകാനാണ് സാധ്യത. അതേസമയം, ഇറാന് പിന്തുണയുമായി സഖ്യകക്ഷികള്‍ രംഗത്തുവന്നിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെ വിവിധ ഷിയ സംഘടനകള്‍, പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നിവര്‍ ഇറാനൊപ്പമാണ്. പ്രധാന എണ്ണയുത്പാദക രാജ്യമായ ഇറാന് മേലുള്ള ഇസ്രയേലിന്റെ ആക്രമണം മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും. കരവഴിയുള്ള യുദ്ധം ഇസ്രയേലിന് സാധ്യമല്ലാത്തതിനാല്‍ മറ്റേതെങ്കിലും അറബ് രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിച്ചോ അല്ലെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങളില്‍ നിന്നോ ഇറാനെ ആക്രമിക്കാനാകും സാധ്യത. ഇസ്രയേലിനെ സഹായിക്കുന്ന അറബ് രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
ഇറാനെതിരെ ഇസ്രയേലിന്റെ പ്ലാന്‍ എന്താകും? ആശങ്കയുടെ നാളുകള്‍; യുദ്ധഭീതിയില്‍ മിഡില്‍ ഈസ്റ്റ്