ദുബായ്: ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി ഇന്റര്‍നെറ്റ് സംവിധാനം യുഎഇയില്‍ വരുന്നു. 62 ജിബിപിഎസ് റെക്കോര്‍ഡ് വേഗതയിലാകും ഇന്റര്‍നെറ്റ് പറക്കുക. ദുബായില്‍ വെച്ച് നടക്കുന്ന ജൈറ്റെക്‌സ് ഗ്ലോബലില്‍ ടെലികമ്യൂണിക്കേഷന്‍ അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറ്റവും ഉയര്‍ന്ന വേഗതയില്‍ ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് ലഭിക്കുന്നവരാണ് യുഎഇ നിവാസികള്‍ മാറും. ‘ലോകത്തിലെ ഏറ്റവും വേഗമേറിയ 5ജി അഡ്വാന്‍സ്ഡ് നെറ്റ്വര്‍ക്ക് സ്പീഡ് എന്ന ഇ & യുഎഇയുടെ നേട്ടം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ അഭിമാനവും സന്തോഷമുണ്ട്. സമൂഹത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും ഘടനയെ പരിവര്‍ത്തനം ചെയ്യുന്ന നൂതന സേവനങ്ങളും ആപ്ലിക്കേഷനുകളും ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നേട്ടം സ്വായത്തമാക്കിയത്’, ഇ & യുഎഇ ചീഫ് ടെക്‌നോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാലിദ് മുര്‍ഷിദ് പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5