അബുദാബി: യുഎഇയിലെ പൊതുമാപ്പ് സമയപരിധി ഉടന്‍ അവസാനിക്കും. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ സമയപരിധി അവസാനിക്കുന്നതിന് സ്റ്റാറ്റസ് ശരിയാക്കാത്ത നിയമ ലംഘകര്‍ കര്‍ശന നടപടി നേരിടേണ്ടി വരും. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യാണ് മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബര്‍ 31 നാണ് പൊതുമാപ്പ് സമയപരിധി അവസാനിക്കുന്നത്. താമസ നിയമ ലംഘകരുടെ നില ക്രമീകരിക്കുന്നതിനും പിഴകളില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റീവ് പെനാല്‍റ്റികളില്‍ നിന്നും അവരെ ഒഴിവാക്കുന്നതിനുമാണ് പൊതുമാപ്പ്. സമയപരിധി നീട്ടില്ലെന്ന് ഐസിപി അറിയിച്ചു. പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകര്‍ക്കെതിരെ നിശ്ചിത പിഴയ്ക്കും ഫീസിനും സഹിതം നിയമം നടപ്പാക്കും. പദവി ക്രമപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നവരോട് യാതൊരു ഇളവും കാണിക്കില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. നവംബര്‍ 1 മുതല്‍ നിയമലംഘകരെ ലക്ഷ്യമിട്ട് ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കും. റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളിലാകും പരിശോധന കാമ്പെയിന്‍ ശക്തമാക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5