അബുദാബി: കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ഓണ്‍ അറൈവല്‍ വിസ നല്‍കാനുള്ള ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്‌സ് സെക്യൂരിറ്റി (ഐസിപി) യുടെ നീക്കത്തെ സ്വാഗതം ചെയ്ത് യുഎഇയിലെ ട്രാവല്‍ ഏജന്റുമാര്‍. ബിസിനസ് കുറഞ്ഞത് 15 മുതല്‍ 17 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് സാഫ്രോണ്‍ ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ നിന്നുള്ള പ്രവീണ്‍ ചൗധരി പറഞ്ഞു. ‘സാധാരണയായി ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ യൂണിയനിലേക്കോ യുകെയിലേക്കോ യാത്ര ചെയ്യുന്ന ആളുകള്‍ പലപ്പോഴും യുഎഇ വഴി യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ അവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കാനുള്ള ഓപ്ഷന്‍ ഉള്ളതിനാല്‍, യാത്ര തുടരുന്നതിന് മുമ്പ് മിക്ക യാത്രക്കാരും ഒന്നോ രണ്ടോ അധിക ദിവസമെങ്കിലും ഇവിടെ ചെലവഴിക്കാനും യുഎഇ പര്യവേക്ഷണം ചെയ്യാനും തെരഞ്ഞെടുക്കുമെന്ന് ചൗധരി വ്യക്തമാക്കി. വ്യാഴാഴ്ച പ്രഖ്യാപിച്ച ചട്ടങ്ങള്‍ പ്രകാരം, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ യുഎഇ അനുവദിച്ചു. നിലവില്‍, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. മുന്‍പ്, ഈ വിസ യുഎസിലെ നിവാസികള്‍ക്കും ടൂറിസ്റ്റ് വിസക്കാര്‍ക്കും യുകെയിലെയും യൂറോപ്യന്‍ യൂണിയനിലെയും നിവാസികള്‍ക്കും യുഎഇ ഓണ്‍ അറൈവല്‍ വിസ നല്‍കിയിരുന്നു. സ്മാര്‍ട്ട് ട്രാവല്‍സിലെ ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദും ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കിടയില്‍ യാത്രാ ആവശ്യത്തില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. ‘ഞങ്ങളുടെ സേവനങ്ങളുടെ ആവശ്യം കുറഞ്ഞത് 10 മുതല്‍ 15 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കിടയില്‍, അദ്ദേഹം പറഞ്ഞു. ‘നവംബര്‍ മുതല്‍ മാര്‍ച്ച് വരെ, സാധാരണയായി പ്രതിമാസം 50 കുടുംബങ്ങള്‍ക്കെങ്കിലും ടൂര്‍ പാക്കേജുകള്‍ ക്രമീകരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അല്ലെങ്കില്‍ യുകെയിലേക്കുള്ള അവരുടെ യാത്രയ്ക്ക് മുമ്പോ ശേഷമോ അവര്‍ ദുബായ് വഴി സഞ്ചരിക്കും’, സഫീര്‍ പറഞ്ഞു. പുതിയ നിയമങ്ങള്‍ക്കൊപ്പം ഈ ബുക്കിങുകളുടെ എണ്ണം വര്‍ദ്ധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5