
ജോലിക്കിടയിലുണ്ടായ അപകടം, പരിക്കേറ്റ ജീവനക്കാരന് വന്‍തുകയുടെ നഷ്ടപരിഹാരം; വിധിച്ച് യുഎഇയിലെ കോടതി
അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ജീവനക്കാരന് നഷ്ടപരിഹാരം. മൂന്നുലക്ഷം ദിര്‍ഹം നഷ്ടപരിഹാരമായി സ്ഥാപനം നല്‍കണമെന്ന് അബുദാബി ഫാമിലി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് കേസസ് കോടതി വിധിച്ചു. അപകടത്തില്‍ ജീവനക്കാരന് കൈകള്‍ക്കും നട്ടെല്ലിനും പരിക്കേറ്റിരുന്നു. മതിയായ തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച പറ്റിയതായി കോടതി കണ്ടെത്തി. 4,20,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ജീവനക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരന്റെ ശാരീരികപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)