ദുബായ്: സാധാരണ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ട് കൗണ്ടറും സ്മാര്‍ട് ഗേറ്റും ആവശ്യമാണ്. എന്നാലിതാ, ഈ കടമ്പകളൊന്നും കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തയാകും. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാല്‍ മാത്രം മതി, കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷന്‍ ഓഫിസര്‍മാരോ ഒന്നും കൂടാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകും. ഈ സംവിധാനം ദുബായ് വിമാനത്താവളത്തില്‍ അധികം വൈകാതെ തന്നെ നടപ്പിലാക്കും. ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യയാണ് നടപ്പിലാക്കുന്നത്. സീംലസ് ട്രാവല്‍ ഫ്‌ലാറ്റ്‌ഫോം എന്ന പേരിലാണ് ഇത് അറിയപ്പെടുക. ദുബൈയില്‍ സമാപിച്ച ജൈടെക്‌സ് ഗ്ലോബലില്‍ ദുബൈ ഇമിഗ്രേഷന്‍ വകുപ്പാണ് പുതിയ സംവിധാനം പരിചയപ്പെടുത്തിയത്. യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ നടന്നുപോകുമ്പോള്‍ നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന മുഖം തിരിച്ചറിയാന്‍ കഴിയുന്ന ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്യുകയും ബയോമെട്രിക് രേഖകളും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഇതിനായി ദുബൈയിലെ വിമാനത്താവളങ്ങളില്‍ ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എഐ ക്യാമറകള്‍ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി കമ്പ്യൂട്ടറുകള്‍ താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജിഡിആര്‍എഫ്എയുടെ സ്മാര്‍ട്ട് സേവനങ്ങളുടെ അസി. ഡയറക്ടര്‍ ലഫ്റ്റണന്‍ കേണല്‍ ഖാലിദ് ബിന്‍ മദിയ അല്‍ ഫലാസി പറഞ്ഞു. വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പാസ്പോര്‍ട്ട് നിയന്ത്രണത്തില്‍ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷന്‍ ഓഫിസര്‍മാരോ ഉണ്ടാകില്ല. യാത്രക്കാര്‍ക്ക് ഒരുരേഖകളും കാണിക്കേണ്ട ആവശ്യമില്ല. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5