ദുബായ്: രൂപയുടെ മൂല്യം കുറയുന്നത് ഗള്‍ഫിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ കഴിയുന്ന സമയമാണ്്. ഇനി ഒട്ടും മടിക്കേണ്ട, നാട്ടിലേക്ക് പണം അയക്കാന്‍ ഇത് പറ്റിയ സമയം. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ മൂല്യമാണിത്. ഇന്ത്യന്‍ രൂപയുമായുള്ള ഡോളറിന്റെ വിനിമയമൂല്യം വെള്ളിയാഴ്ച 84 രൂപ 0775 പൈസയിലേക്കെത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ഡോളറുമായുള്ള വിനിമയനിരക്ക് എത്തിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയമൂല്യവും ഉയര്‍ന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇതിന് തൊട്ടുമുമ്പുള്ള കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയാതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച 84 രൂപ 0750 പൈസയായിരുന്നു വിനിമയനിരക്ക്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5