അബുദാബി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമായി യുഎഇ. യുഎഇയില്‍ ഏറ്റവും അധികം വിനോദസഞ്ചാരികള്‍ എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏകദേശം 24.6 ലക്ഷം ഇന്ത്യക്കാര്‍ യുഎഇ സന്ദര്‍ശിച്ചു. കൊവിഡ് സമയത്തിന് മുന്‍പത്തേക്കാള്‍ 25 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ ഇന്ത്യക്കാരായ വിനോദസഞ്ചാരികളെ യുഎഇയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് യുഎഇ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരിക്കുകയാണ്. നേരത്തെ യുഎസ് റെസിഡന്‍സ് അല്ലെങ്കില്‍ ടൂറിസ്റ്റ് വിസ ഉള്ളവര്‍ക്കും യുകെ, യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സ് വിസ ഉള്ളവര്‍ക്കും യുഎഇ ഓണ്‍ അറൈവല്‍ വിസ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസ അനുമതിയോ ഗ്രീന്‍ കാര്‍ഡോ വിസയോ ഉള്ളവര്‍ക്കാണ് ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. ഇത്തരക്കാര്‍ക്ക് 14 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ലഭിക്കും. ഇത് 14 ദിവസത്തേക്ക് കൂടി നീട്ടുകയോ അല്ലെങ്കില്‍ 60 ദിവസത്തേക്കുള്ള ഓണ്‍ അറൈവല്‍ വിസ തെരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ഇതിന് അപേക്ഷകന് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നും യുഎഇയിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5