അബുദാബി: ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ന്നെങ്കിലും അത് വേണ്ടവിധം പ്രയോജനപ്പെടുത്താനാകാതെ പ്രവാസികള്‍. ശമ്പളം കിട്ടാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഏകദേശം 11 ദിവസമെങ്കിലും കാത്തിരിക്കണം. അതിനിടയില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റം വന്നാല്‍ ഈ അവസരം പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാകില്ല. ഒരു യുഎഇ ദിര്‍ഹത്തിന് ഇന്നലെ യുഎഇയിലെ പണമിടപാട് സ്ഥാപനങ്ങള്‍ 22 രൂപ 79 പൈസ നല്‍കി. കഴിഞ്ഞ ആഴ്ച ഒരു ദിര്‍ഹത്തിന് 22.86 രൂപ വരെയായി ഉയര്‍ന്നിട്ടും എക്‌സ്‌ചേഞ്ചുകളില്‍ കാര്യമായ മാറ്റമുണ്ടായില്ല. ഇന്ന് രാജ്യാന്തര വിപണിക്ക് അവധിയായതിനാല്‍ നാളെ (തിങ്കളാഴ്ച) രാവിലെ 10 വരെ ഈ നിരക്കില്‍ പണം അയയ്ക്കാം. ഈ നിരക്ക് മാസാവസാനം വരെ തുടര്‍ന്നാല്‍ പണമൊഴുക്ക് 25% വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിനിമയ സ്ഥാപന അധികൃതര്‍ സൂചിപ്പിച്ചു. ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം പിന്‍വലിച്ചും അയയ്ക്കുന്നവരുമുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5