അബുദാബി: യുഎഇയില്‍ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ടിഡിആര്‍എ) മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍, തെറ്റായ കാര്യങ്ങള്‍ക്കും നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും വിപിഎന്‍ ഉപയോഗിച്ചാല്‍ 5,00,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ലഭിക്കും. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായി വിപിഎന്‍ ഉപയോഗിക്കുന്നതിലൂടെ വിപിഎന്‍ ഉപയോഗം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. 2021 ലെ യുഎഇ ഉത്തരവ് നിയമം 34 പ്രകാരം, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര കാര്യങ്ങള്‍ക്കായി വിപിഎന്‍ ഉപയോഗിക്കാവുന്നതാണ്. വെബ് അധിഷ്ഠിത സേവനങ്ങളും വെബ്‌സൈറ്റുകളും സ്വകാര്യത ഉറപ്പാക്കി ഉപയോഗിക്കാനായാണ് വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കുന്നത്. ഹാക്കര്‍മാര്‍കത്ക് ഔദ്യോഗിക വിവരങ്ങളും നിര്‍ണായകമായ അഡ്മിന്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള ഫയലുകള്‍ കണ്ടെത്താന്‍ വിപിഎന്‍ വഴി കഴിയില്ല.
വിപിഎന്‍ എന്തിനെല്ലാം ഉപയോഗിക്കാം?…
* കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ആഭ്യന്തര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം
- സൗജന്യമായി ഓഡിയോ വീഡിയോ കോളുകള്‍ ചെയ്യുന്നതിന് ഉപയോഗിക്കാം
- വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ കോളുകള്‍ക്കായും ഉപയോഗിക്കാം
- വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് വിപിഎന്‍ ഉപയോഗിക്കാം
- സ്‌കൈപ്പ്, ഫേസ്‌ടൈം, ഡിസ്‌കോര്‍ഡ്, ഐഎംഒ, ഡേറ്റിങ് ആപ്പുകള്‍ ഓഡിയോ കോള്‍ ചെയ്യാം
ബോട്ടിം, മൈക്രോസോഫ്റ്റ് ടീംസ്, സ്‌കൈപ് ഫോര്‍ ബിസിനസ്, സൂം തുടങ്ങിയ ആപുകള്‍ക്ക് ടിഡിആര്‍എ അനുമതിയുളളതിനാല്‍ വിപിഎന്‍ ഉപയോഗിക്കാം യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5