അബുദാബി: ഈ ആഴ്ചയിലെ ആദ്യ വ്യാപാരദിനത്തില്‍ ദുബായില്‍ സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ചു. തിങ്കളാഴ്ച രാവിലെ ലയുഎഇ സമയം 9 മണിക്ക് സ്വര്‍ണവില ഗ്രാമിന് 1 ദിര്‍ഹം വര്‍ധിച്ച് 24 കാരറ്റ് സ്വര്‍ണത്തിന് 330.5 ദിര്‍ഹമായി ഉയര്‍ന്നു. കഴിഞ്ഞയാഴ്ച ഗ്രാമിന് 329.5 ദിര്‍ഹമായിരുന്നു വില. 22K, 21K, 18K എന്നിവ യഥാക്രമം ഗ്രാമിക് 306.0, 296.25, 254.0 ദിര്‍ഹം എന്നിങ്ങനെയാണ് നിരക്ക്. ആഗോളതലത്തില്‍, യുഎഇ സമയം രാവിലെ 9.15 ന് 0.28 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,729.16 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് മോണിറ്ററി പോളിസികളും പ്രാദേശിക സംഘര്‍ഷങ്ങളും സുരക്ഷിതമായ ആസ്തികള്‍ സ്വീകരിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചതാണ് സ്വര്‍ണവിലയിലെ വര്‍ധനവിന് കാരണമെന്ന് ദീനാറിന്റെ സഹസ്ഥാപകനായ മറുഫ് യൂസുപേവ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5