കൊച്ചി: ധനകാര്യ സ്ഥാപനം നടത്തി തട്ടിപ്പ് നടത്തിയ എറണാകുളം സ്വദേശി പിടിയില്‍. സൗത്ത് മഴുവന്നൂര്‍ സ്വദേശി സന്‍ജു അബ്രഹാമാണ് പിടിയിലായത്. മലപ്പുറം വണ്ടൂരില്‍ ധനകാര്യ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പരാതികള്‍ ഉയര്‍ന്നതോടെ വിദേശത്തേക്ക് കടന്നിരുന്ന ഇയാളുടെ പേരില്‍ വണ്ടൂര്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലുള്ള ധനകാര്യ സ്ഥാപനം കേന്ദ്രീകരിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. ദിവസം 100 രൂപ അടവാക്കിയാണ് ചിട്ടി നടത്തിയത്. ചിട്ടിയില്‍ വണ്ടൂരിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് ആളുകളാണ് സ്വര്‍ണവും പണവും നിക്ഷേപിച്ചിരുന്നത്. നാട്ടുകാരില്‍നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കി മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് വണ്ടൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പരാതിക്കാരിയില്‍നിന്ന് ഒരു ലക്ഷത്തിമുപ്പതിനായിരം രൂപയാണ് തട്ടിയെടുത്തത്. പിന്നാലെ നാട്ടുകാരും പരാതിയുമായി രംഗത്തെത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5