ദുബായ്: പ്രവാസികള്‍ക്ക് ഇനി ബാങ്കിങ് എളുപ്പമാക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്. പ്രവാസികള്‍ക്ക് ബാങ്ക് ഇടപാടുകളില്‍ ആനുകൂല്യം ലഭിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഗള്‍ഫിലെ വിവിധ മണി എക്‌സ്ചേഞ്ച് സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഇന്ത്യയിലേക്ക് പണം അയക്കുന്നതിനുള്ള സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നത്. ദുബായില്‍ നടന്ന ചടങ്ങിലാണ് പ്രവാസികള്‍ക്കുള്ള എന്‍ആര്‍ഐ സാഗ എന്ന പുതിയ സേവനം ബാങ്ക് അവതരിപ്പിച്ചത്. ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ മാസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കും. ‘സ്ഥാപനങ്ങളുമായി ധാരണാപത്രം ഉടന്‍ ഒപ്പുവെക്കും, അക്കൗണ്ട് ഉടമകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഭവന-വാഹന വായ്പകളുടെ പ്രോസസിങ് ചാര്‍ജില്‍ 25 ശതമാനം വരെ ഇളവ് എന്നിവ ലഭിക്കും, ബാങ്കിന്റെ ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു’, എംഡിയും സിഇഒയുമായ പിആര്‍ ശേഷാദ്രി അറിയിച്ചു. ഇതിന്റെ ഭാഗമായി അല്‍ ബദര്‍ എക്‌സ്ചേഞ്ച്, അല്‍ റസൂക്കി, സലിം എക്‌സ്ചേഞ്ച്, അല്‍ ഡെനിബ, ഫസ്റ്റ് എക്‌സ്ചേഞ്ച് ഒമാന്‍, ഹൊറൈസണ്‍ എക്‌സ്ചേഞ്ച് തുടങ്ങിയവയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5