സ്വര്‍ണം വാങ്ങുന്നത് സാധാരണക്കാരന് ഇനി സ്വപ്‌നമാകാന്‍ പോകുകയാണോ? ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിച്ചുയരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,000 രൂപ കടന്നു. സ്വര്‍ണവില ഉയരുമ്പോഴും അതില്‍നിന്ന് എങ്ങനെ ലാഭമുണ്ടാക്കാമെന്നതില്‍ എത്തിനില്‍ക്കുകയാണ് ഇന്ത്യക്കാര്‍. സ്വര്‍ണ ഇടിഎഫ് അഥവാ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ഇന്ത്യക്കാരുടെ പുതുതന്ത്രം. സ്വര്‍ണവില ഉയരുന്ന സമയത്ത് സ്വര്‍ണ ഇടിഎഫുകളാണ് നേട്ടമുണ്ടാക്കുന്നത്. 88 ശതമാനം വര്‍ധനവാണ് സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപത്തില്‍ കണ്ടത്. ഈ വര്‍ഷം ജനുവരിയില്‍ 657.46 കോടി രൂപയായിരുന്ന നിക്ഷേപം സെപ്തംബറില്‍ 1232.99 കോടി രൂപയായി ഉയര്‍ന്നു.
എന്താണ് സ്വര്‍ണ ഇടിഎഫ്?
99.50 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളാണ് സ്വര്‍ണ ഇടിഎഫ് അഥവാ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്. നിലവില്‍ 17 സ്വര്‍ണ ഇടിഎഫുകള്‍ ഇന്ത്യയിലുണ്ട്. നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ഗോള്‍ഡ്, എച്ച്ഡിഎഫ്‌സി ഗോള്‍ഡ് ഇടിഎഫ്, എസ്ബിഐ ഗോള്‍ഡ് ഇടിഎഫ് എന്നിവയാണ് കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തില്‍ വലിയ മൂന്ന് ഗോള്‍ഡ് ഇടിഎഫുകള്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5