മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ പ്രാരംഭ ഓഹരി (ഐപിഒ) വില്‍പ്പനയ്ക്ക് തുടക്കമാകുന്നു. ഒന്നരാഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന ഒക്ടോബര്‍ 28 ന് ആരംഭിച്ച് നവംബര്‍ 5 ന് അവസാനിക്കും. മൂന്ന് ഘട്ടമായി നടത്തുന്ന് ഐപിഒ വഴി കമ്പനി 2.582 ബില്യണ്‍ (2,582,226,338) ഓഹരികള്‍ വില്‍ക്കും. 25 ശതമാനം ഓഹരികള്‍ 0.051 ദിര്‍ഹം മൂല്യമുള്ള ഐപിഒ വഴി വില്‍ക്കും. ലുലു റീട്ടെയില്‍ ഹോള്‍ഡിങ് അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. നവംബര്‍ 14 ന് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. ഓഫര്‍ വില അതേ ദിവസമോ ഒക്ടോബര്‍ 28 ന് ഓഫര്‍ ആരംഭിക്കുന്നതിന് മുന്‍പോ പ്രഖ്യാപിക്കും. അബുദാബി കൊമേഴ്സ്യല്‍ ബാങ്കും ഫസ്റ്റ് അബുദാബിയുമാണ് ജോയിന്റ് ലീഡ് സ്വീകരിക്കുന്ന ബാങ്കുകള്‍. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, ഫസ്റ്റ് അബുദാബി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ഇഎഫ്ജി ഹെര്‍മിസ് യുഎഇ എന്നിവരാണ് ജോയിന്റ് ലീഡ് മാനേജര്‍മാര്‍. ഫസ്റ്റ് അബുദാബി ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, മഷ്റെഖ്, എമിറേറ്റ്സ് എന്‍ബിഡി എന്നിവയാണ് സ്വീകരിക്കുന്ന ബാങ്കുകള്‍. ദുബായ് ടാക്സി കോര്‍പ്പറേഷന്‍, സാലിക്, അല്‍ അന്‍സാരി എക്സ്ചേഞ്ച്, പ്യുവര്‍ ഹെല്‍ത്ത്, ഇന്‍വെസ്റ്റ്കോര്‍പ്പ് ക്യാപിറ്റല്‍, ഫീനിക്സ് ഗ്രൂപ്പ്, അഡ്നോക് സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎഇ നിരവധി ഐപിഒകള്‍ കണ്ടു. 50,000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന യുഎഇ, ജിസിസി മേഖലയിലെ ഏറ്റവും വലിയ റീട്ടെയിലര്‍മാരില്‍ ഒന്നാണ് ലുലു ഗ്രൂപ്പ്. റീട്ടെയില്‍ ഭീമന്റെ ഒരു ഓഹരി സ്വന്തമാക്കുന്നതിനായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഗള്‍ഫ് റീജിയണില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരുടെ പ്രതികരണം അറിയാന്‍ ലുലു ഗ്രൂപ്പ് തിങ്കളാഴ്ച മുതല്‍ റോഡ് ഷോ (നിക്ഷേപ സംഗമങ്ങള്‍) ആരംഭിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
പ്രവാസികൾ കാത്തിരുന്നത്, ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ലുലു ഗ്രൂപ്പിന്റെ ഐപിഒ, വാങ്ങാം ഓഹരി