ദുബായ്: എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. 25 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. അബുദാബി സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യുന്നതാണ്. ലുലുവിന്റെ 258.2 കോടി ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. 0.051 ഫില്‍സ് ആണ് ഓഹരിയുടെ മുഖവില. ഓഹരി വില്‍പ്പനയിലൂടെ 180 കോടി ഡോളറാണ് ലുലു ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി ഡോളറിന്റെ വ്യാപാര സാധ്യതകളാണ് ലുലു ലക്ഷ്യംകാണുന്നത്. ലിസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ യുഎഇയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയായിരിക്കും ലുലുവിന്റേത്. നവംബര്‍ 14 ലുലു ഐപിഒകള്‍ അബുദാബിയില്‍ ലിസ്റ്റ് ചെയ്യും. മൂന്നു ഭാഗങ്ങളാക്കിയാണ് ഓഹരി വില്‍പ്പന. അദ്യ ഭാഗത്തില്‍ 25.82 കോടി ഓഹരികളും രണ്ടാം ഭാഗത്തില്‍ 229.18 കോടി ഓഹരികളും മൂന്നാം ഘട്ടത്തില്‍ 2.5 കോടി ഓഹരികളുമാണ് ലഭിക്കുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Home
news
നടക്കുന്നത് യുഎഇയിലെ ഏറ്റവും വലിയ വില്‍പ്പന, ഓഹരി വിഹിതം വാങ്ങുന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ