
യുഎഇ എന്തുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വന്ധ്യതാ നിരക്കുള്ള രാജ്യമാകുന്നു?
അബുദാബി: മലിനീകരണവും ശബ്ദവും പോലുള്ള പരിസ്ഥിതി ഘടകങ്ങള്‍ ഒരാളുടെ പ്രത്യുത്പാദന ക്ഷമതയെ ബാധിക്കും. വന്ധ്യത ഉണ്ടാക്കുന്നതില്‍ സമ്മര്‍ദ്ദത്തിനും വലിയ പങ്കുള്ളതാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശബ്ദവും മലിനീകരണവും പോലുള്ള പരിസ്ഥിതി ഘടകങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗര്‍ഭധാരണത്തെ ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി അബുദാബിയിലെ ഹെല്‍ത്ത്പ്ലസ് ഐവിഎഫിലെ പ്രത്യുല്പാദന മരുന്ന്, വന്ധ്യതാ കണ്‍സള്‍ട്ടന്റ് ഡോ.നാദിയ നജ്ജാരി പറഞ്ഞു. ‘ശബ്ദം ഉണ്ടങ്കില്‍ ആളുകള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല, അത് പിറ്റിയൂറ്ററി ഗ്രന്ഥിയെ ബാധിക്കുന്നു. ഇത് ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും പ്രത്യുത്പാദനം, ബീജം എന്നിവയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഈ സമയത്ത് സ്ത്രീകള്‍ക്ക് ഗര്‍ഭിണിയാകാന്‍ കഴിയില്ല. കീടനാശിനികള്‍ പോലുള്ള രാസവസ്തുക്കളുടെ അതിപ്രസരം കാരണം ഹോര്‍മോണ്‍ നിയന്ത്രണത്തെ തടസ്സപ്പെടുത്തുന്നു. തുടര്‍ന്ന്, ഗര്‍ഭം അലസുന്നതിന് കാരണമാകുകയും ചെയ്യുന്നെന്ന് ഡോ. നാദിയ കൂട്ടിച്ചേര്‍ത്തു. ഡോ. ശിഖയുടെ അഭിപ്രായത്തില്‍, ശരീരഭാരം, പ്രായം, വൈറ്റമിന്‍ കുറവുകള്‍ എന്നിവയുള്‍പ്പെടെ മറ്റ് നിരവധി ജീവിതശൈലി ഘടകങ്ങള്‍ പ്രത്യുല്‍പാദനക്ഷമതയെ ബാധിക്കുമെന്നും ദുബായിലെ സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണം അമിതവണ്ണമാണെന്നും പറഞ്ഞു. ‘ദുബായിലെ മിക്ക സ്ത്രീകളും ഉയര്‍ന്ന ബോഡി മാസ് ഇന്‍ഡക്സ് 30-ല്‍ കൂടുതലുള്ളവരായി കാണപ്പെടുന്നു. ഇത് ഉദാസീനമായ ജീവിതശൈലിയോ അനുചിതമായ ഭക്ഷണ ശീലങ്ങളോ ജോലി സമ്മര്‍ദ്ദമോ മൂലമാകാം. വിറ്റാമിന്‍ ഡിയുടെ കുറവും ഭൂരിഭാഗം രോഗികളിലും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പ്രധാന ഘടകമാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)