ഷാര്‍ജ: ഷാര്‍ജയില്‍ വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2024 ജനുവരി മുതലുള്ള കണക്കുകള്‍ അനുസരിച്ച് വാഹന പാര്‍ട്സ് മോഷണം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2023 ല്‍ കഴിഞ്ഞവര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 52 ശതമാനമാണ് കുറവുണ്ടായിരിക്കുന്നതെന്ന് ഷാര്‍ജ പോലീസിന് കീഴിലുള്ള ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കോംപ്രിഹെന്‍സീവ് പോലീസ് സെന്ററുകളുടെ ഡയറക്ടര്‍ കേണല്‍ യൂസഫ് ഉബൈദ് ഹര്‍മൗള്‍ പറഞ്ഞു. ഇതിനായി പ്രത്യേക കാമ്പയിനും നടത്തിയതിന്റെ അടിസ്ഥാനത്തില്‍, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പല വാഹനങ്ങളെയും കുറിച്ച് ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനകം വാഹനങ്ങള്‍ എടുത്തുമാറ്റാനും നിര്‍ദേശിച്ചു. ഷാര്‍ജയിലെ വാഹനമോഷണം, വാഹനഭാഗങ്ങളുടെ മോഷണം എന്നിവ തടയാന്‍ ഷാര്‍ജ പോലീസ്, മുനിസിപ്പാലിറ്റി എന്നിവയടങ്ങുന്ന ദൗത്യസംഘമാണ് പ്രവര്‍ത്തിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5