വാഷിങ്ടണ്‍: യുഎസിലെ പ്രമുഖ ഫാസ്റ്റ്ഫൂഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സിനെതിരെ ആരോപണം ഉയരുന്നു. മക്ഡൊണാള്‍ഡ്സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടര്‍ ഹാംബര്‍ഗറില്‍നിന്ന് കടുത്ത ഇകോളി ബാധയേറ്റ് ഒരാള്‍ മരിച്ചതായി യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. 10 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലായി ഡസന്‍ കണക്കിന് ആളുകള്‍ക്ക് അസുഖം ബാധിച്ചതായി സിഡിസി റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ മാസം അവസാനമാണ് രോഗബാധ ആരംഭിച്ചത്. 49 കേസുകളില്‍ ഭൂരിഭാഗവും കൊളറാഡോയിലും നെബ്രാസ്‌കയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ പത്ത് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അസുഖം ബാധിച്ച എല്ലാ ആളുകളിലും ഒരേ ഇകോളിയാണു കണ്ടെത്തിയത്. ഇവരെല്ലാം മക്ഡൊണാള്‍ഡ്‌സില്‍നിന്നു ഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5