ദുബായ്: താമസ- കുടിയേറ്റ നിയമം ലംഘിക്കാത്തവര്‍ക്ക് ആനുകൂല്യങ്ങളുമായി ദുബായ്. പത്ത് വര്‍ഷമായി താമസ, കുടിയേറ്റ നിയമം ലംഘിക്കാത്തവര്‍ക്കാണ് ദുബായിയുടെ പ്രത്യേക ആനുകൂല്യം ലഭിക്കുക. ഇതിലൂടെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുമെന്ന് താമസ- കുടിയേറ്റ വകുപ്പ് (ജിഡിആര്‍എഫ്എ) അറിയിച്ചു. നവംബര്‍ ഒന്നുമുതല്‍ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. ‘ദ ഐഡിയല്‍ ഫെയ്‌സ്’ എന്ന പേരിലാണ് ജിഡിആര്‍എഫ്എ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തില്‍ വ്യക്തികള്‍ക്ക് മാത്രവും രണ്ടാംഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്കും ഈ പദ്ധതിയിലൂടെ പ്രത്യേക അവകാശങ്ങള്‍ വഴി പദ്ധതി വ്യാപിപ്പിക്കും. ‘സന്തുഷ്ടമായൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് സംരംഭമെന്ന്’, ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. ‘പദ്ധതി നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കുള്ള ആദരം മാത്രമല്ല, സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതില്‍ സമൂഹത്തിലെ ഓരോ അംഗവും പങ്കാളികളാണെന്ന ശക്തമായ സന്ദേശം കൂടിയാണെന്ന്’, ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സെക്ടര്‍ ആക്ടിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ സമദ് ഹുസൈന്‍ സുലൈമാന്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5