Posted By rosemary Posted On

പ്രവാസികൾക്ക് സന്തോഷവാർത്ത! യുഎഇയിലിതാദ്യമായി ഡിസ്കൗണ്ടിൽ മരുന്നും വാങ്ങാം; പദ്ധതിയാരംഭിച്ച് മലയാളി

യുഎഇയിൽ ആദ്യമായി എല്ലാതരം മരുന്ന് ഉത്പന്നങ്ങൾക്കും വിലക്കുറവ് നൽകികൊണ്ടുള്ള പുതിയ ഫാർമസിക്ക് തുടക്കമായി. മരുന്ന് ഉത്പന്നങ്ങൾ എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയെന്നത് ലക്ഷ്യമിട്ടാണ് സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 8,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഫാർമസി ഫോർ ലെസ് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് വർഷത്തിനുള്ളിൽ യുഎഇയിൽ 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ശൃംഖല നടപ്പാക്കാനും ലക്ഷ്യമുണ്ടെന്ന് ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു. അഞ്ഞൂറിലധികം പ്രമുഖ ബ്രാൻഡുകളുടെ മുപ്പതിനായിരത്തിലധികം മരുന്ന് ഉത്പന്നങ്ങൾ സ്റ്റോറിൽ 25-35 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭിക്കുന്നതാണ്. തങ്ങളുടെ പദ്ധതി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കുമെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പിൻറെ സിഇഒ ജോബിലാൽ എം. വാവച്ചൻ പറഞ്ഞു. സ്റ്റോറിൻറെ മെമ്പർഷിപ്പ് പ്രോഗ്രാം യുഎഇയിലെ നാലായിരത്തോളം ചെറുകിട ഫാർമസികൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കും. യുഎഇയിലെ പ്രവാസികൾക്കും സന്ദർശകർക്കുമെല്ലാം എവിടെയിരുന്നും ലൈഫ് ഫാർമസിയുമായി ബന്ധപ്പെടാം. വിപുലീകരിക്കുന്ന നെറ്റ്‌വർക്ക് ഉപയോഗിച്ച് രാജ്യത്തെ ഏത് സ്ഥലത്തുനിന്നും 30 മിനിറ്റിനുള്ളിൽ ഏതെങ്കിലും ഔട്ട്ലെറ്റുകളിലെത്താനും സാധിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *