പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്, യുഎഇയിൽ കീശയിലൊതുങ്ങും യാത്രകളുമായി ഇൻ്റർസിറ്റി പബ്ലിക് ബസുകൾ; വിശദ വിവരങ്ങൾ

യുഎഇയിലെ താമസക്കാരുടെ ദൈനംദിന ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ് പബ്ലിക് ബസുകൾ. ജോലി സ്ഥലത്തേക്ക് പോകുന്നതിനോ എമിറേറ്റിനുള്ളിലെ സഞ്ചാരങ്ങൾക്കോ എന്താവശ്യങ്ങൾക്കായാലും പൊതു​ഗതാ​ഗതത്തെ ആശ്രയിക്കാത്തവർ ചുരുക്കമായിരിക്കും. ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന സമഗ്രവും ബഡ്ജറ്റ്-സൗഹൃദവുമായ ബസ് ശൃംഖല നഗരങ്ങൾക്കിടയിലുള്ള യാത്ര എളുപ്പമാക്കുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

അബുദാബിയിൽ നിന്നുള്ള റൂട്ടുകൾ;


ദുബായിലേക്ക്
ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ (ആർടിഎ) നിന്ന് നാല് അബുദാബി റൂട്ടുകളുണ്ട്. 25 ദിർഹമാണ് ചെലവാകുക. നോൾ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.

  • E100 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനും ദുബായിലെ അൽ ഗുബൈബ ബസ് സ്റ്റേഷനും ഇടയിൽ.
  • E101 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനും ദുബായിലെ ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനും ഇടയിൽ.
  • E102 – സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അൽ ജാഫിലിയയ്ക്കും ഇടയിൽ. ഈ ബസ് ലൈൻ വാരാന്ത്യങ്ങളിൽ മുസഫ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നു.
  • E201 – അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷനും അൽ ഗുബൈബ ബസ് സ്റ്റേഷനും ഇടയിൽ.

ഷാർജയിലേക്ക്
ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) അബുദാബിയിൽ നിന്ന് ഷാർജയിലേക്ക് രണ്ട് റൂട്ടുകളുണ്ട്. 30 ദിർഹമാണ് ചെലവ് വരുന്നത്.

  • SRTA ബസ് 117 – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ സ്റ്റേഷനിലേക്ക്.
  • SRTA ബസ് 118 – അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് അൽ ജുബൈൽ സ്റ്റേഷനിലേക്ക്.

അജ്മാനിലേക്ക്

  • അജ്മാൻ – അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്ന് അജ്മാനിലെ അൽ മുസല്ല ബസ് സ്റ്റേഷനിലേക്ക്.
    35 ദിർഹമാണ് ചെലവ്. മസാർ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാം

റാസൽഖൈമയിലേക്ക്

  • അബുദാബി സെൻട്രൽ ബസ് സ്റ്റേഷൻ മുതൽ അൽ ഹംറയിലെ റാസൽ ഖൈമ മെയിൻ ബസ് സ്റ്റേഷൻ വരെ.
  • അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷൻ മുതൽ മുസല്ല ബസ് സ്റ്റേഷൻ വരെ.
    35 ദിർഹമാണ് ചെലവ്. സഖർ കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy