Posted By rosemary Posted On

ഈ ​ഗൾഫ് രാജ്യത്ത് ആരോ​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ; അറിയാം വിശദമായി

സൗദി അറേബ്യയിലെ ആ​രോ​​ഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്കായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. ക്രിട്ടിക്കൽ കെയർ യൂണിറ്റ്, എമർജൻസി റൂം (ഇആർ), ജനറൽ നഴ്സിങ്, ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്), മെറ്റേണിറ്റി ജനറൽ, എൻഐസിയു (ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം (ഒആർ), പീഡിയാട്രിക് ജനറൽ, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, കാത്ത്‍ലാബ് എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകളുള്ളത്. നഴ്സിങിൽ ബിഎസ്‍സി, പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസ്സിഫിക്കേഷൻ (മുമാരിസ് + വഴി) യോഗ്യതയും ഉദ്യോ​ഗാർത്ഥിക്കുണ്ടായിരിക്കണം. കൂടാതെ അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതിക്ക് മുമ്പായി സർട്ടിഫിക്കറ്റുകൾ ഡാറ്റാഫ്ലോ വെരിഫിക്കേഷൻ ചെയ്യുകയോ ഇതിനായി നൽകുമ്പോൾ ലഭ്യമായ രസീതോ ഹാജരാക്കേണ്ടതാണ്. എറണാകുളത്ത് വച്ച് നവംബർ 13 മുതൽ 15 വരെയാണ് ഇ​ന്റർവ്യൂ നടക്കുക. അതേസമയം അപേക്ഷകർ മുൻപ് എസ്എഎംആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരായിരിക്കരുത്. കൂടാതെ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസത്തെ കാലാവധിയുണ്ടാകണം. ഇ​ന്റർവ്യൂവിന് ഹാജരാകുമ്പോൾ പാസ്പോർട്ടും കൈയിൽ കരുതണം. തൊഴിൽ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 1800-425-3939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം. വെബ്സൈറ്റ്: www.norkaroots.org, www.nifl.norkaroots.org യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *