
800 രൂപയ്ക്ക് വിമാനയാത്ര, വൈറലായി മലയാളി വിദ്യാർത്ഥി
കൊച്ചിക്കാരനായ ശ്രീഹരി വെറും എണ്ണൂറ് രൂപയ്ക്ക് നടത്തിയ വിമാനയാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊച്ചിയിൽ നിന്ന് സേലത്തേക്കാണ് ശ്രീഹരി പറന്നത്. 800 രൂപക്ക് ഒരു ഫ്ലൈറ്റ് യാത്ര എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ ആറ് ദിവസം കൊണ്ട് 7.8 മില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. കൊച്ചി എസ് എച്ച് കോളേജിലെ ജേണലിസം വിദ്യാർത്ഥിയാണ് ശ്രീഹരി രാജേഷ്. കുറഞ്ഞ ചെലവിലുള്ള വിമാനയാത്രയ്ക്കുള്ള റൂട്ടും മറ്റ് വിവരങ്ങളുമെല്ലാം ശ്രീഹരി പങ്കുവെയ്ക്കുന്നുണ്ട്. വിമാനത്തിൽ ഇതുവരെയും യാത്ര ചെയ്യാത്തവർക്ക് ഇത് നല്ല അനുഭവമായിരിക്കുമെന്നും ശ്രീഹരി പറയുന്നു. 1050 രൂപയുടെ ടിക്കറ്റിന് ഡിസ്കൗണ്ട് കഴിഞ്ഞ് വെറും 770 രൂപയാണ് നിലവിലെ നിരക്ക്. ചെറിയ റൂട്ടുകളിലടക്കം വിമാന സർവീസുകൾ നടത്തുന്നതിനാൽ പലർക്കും ആകാശയാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാമെന്നാണ് ഈ ചെറുപ്പക്കാരൻ പങ്കുവെയ്ക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)