ദുബായ്: അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വമ്പന്‍ ജോലി സാധ്യതകളുമായി ദുബായ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ദുബായ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2030 ഓടെ ദുബായിലെ വ്യോമയാന മേഖലയില്‍ 185,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പും ദുബായ് എയര്‍പോര്‍ട്‌സും വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യോമയാനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 8,16,000 ആയി ഉയര്‍ത്തും. ആഗോള ഗവേഷണ സ്ഥാപനമായ ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് ദുബായുടെ സമ്പദ്വ്യവസ്ഥയില്‍ വ്യോമയാന മേഖല ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് തയ്യാറാക്കിയ പഠനത്തില്‍, 2023 അവസാനത്തോടെ ദുബായിലെ അഞ്ചിലൊന്ന് ജോലിക്ക് തുല്യമായ ഏകദേശം 631,000 പേര്‍ വ്യോമയാന സംബന്ധമായ ജോലികളുമായി ബന്ധപ്പെട്ടിരിക്കുന്നു. 2030 ഓടെ നാലില്‍ ഒരു ജോലിയായി ഉയരും. ഈ മേഖലയുടെ പ്രധാന സാമ്പത്തിക ആഘാതം പിന്തുണയ്ക്കുന്ന 303,000 ജോലികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഏവിയേഷന്‍ ടൂറിസത്തെ പിന്തുണയ്ക്കുന്ന 329,000 ജോലികളും ഇതില്‍ ഉള്‍പ്പെടുന്നു. 103,000 തൊഴിലവസരങ്ങള്‍ നേരിട്ട് ഈ മേഖലയില്‍ ഉണ്ടായതാണ് ദുബായിലെ വ്യോമയാന മേഖലയുടെ പ്രധാന സ്വാധീനം. 200,000 തൊഴിലവസരങ്ങള്‍ ഈ മേഖലയുടെ വിതരണ ശൃംഖലയുടെ ചെലവും ജീവനക്കാരുടെ വേതന-ഫണ്ടഡ് ഉപഭോഗവും പിന്തുണയ്ക്കുന്നു.
ദുബായിലെ നേരിട്ടുള്ള ഈ 103,000 ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 23 ബില്യണ്‍ ദിര്‍ഹം വേതനവും ശമ്പളവും നല്‍കി. ‘ഞങ്ങളുടെ വളര്‍ച്ചാ പദ്ധതികള്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്’, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവും ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5