തിരുവനന്തപുരം: യുഎഇയില്‍ വിവിധ മേഖലകളിലായി 310 ഒഴിവുകള്‍. സ്കില്‍ഡ് ടെക്നിഷ്യന്‍ ട്രെയിനികള്‍ക്കാണ് അവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുക. ഇതിനായുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ 7,8 തീയതികളില്‍ നടത്തും. ഇലെക്ട്രിഷ്യന്‍, പ്ലംബര്‍, ഡക്ട് ഫാബ്രിക്കേറ്റര്‍, പൈപ്പ് ഫിറ്റര്‍, വെല്‍ഡര്‍, ഇന്സുലേറ്റര് (HVAC, പ്ലംബിംഗ്), മേസണ്‍, HVAC ടെക്നീഷ്യന് തുടങ്ങിയ ട്രേഡുകളിലുള്ള ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടിഐ പാസായവര്‍ക്ക് അപേക്ഷിക്കാം. 19 വയസാണ് കുറഞ്ഞ പ്രായപരിധി. ജോലിയോടൊപ്പം സ്റ്റൈപെന്‍ഡും ഓവര്‍ടൈം അലവന്‍സും കൂടാതെ താമസസൗകര്യം, വിസ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. താത്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കണം. നവംബര്‍ 7, 8 തീയതികളില്‍ രാവിലെ 10 മണിക്ക് മുന്‍പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ -0471-2329440/41/42/43/45; Mob: 77364 96574. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5