യുഎഇയിലെ പുതിയ ട്രാഫിക് നിയമം പ്രാബല്യത്തിലാകാന്‍ എത്ര നാള്‍? അറിയേണ്ടതെല്ലാം

ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് 17ാം വയസില്‍ കിട്ടും. നേരത്തെ 18 വയസായിരുന്നു മാനദണ്ഡം. ഇതോടൊപ്പം പുതിയ ഗതാഗത നിയന്ത്രണങ്ങളും യുഎഇ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ നിലവില്‍ വരുന്ന രീതിയിലാണ് ഈ നിയമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ നടക്കുന്ന വിപ്ലവകരമായ മാറ്റത്തിന് ഒപ്പം സഞ്ചരിക്കാനാണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നതെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചു. എല്ലാവിധ ഡ്രൈവര്‍മാര്‍, വാഹങ്ങള്‍, കാല്‍നട യാത്രക്കാര്‍ എന്നിവരെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് നിയമത്തില്‍ കൊണ്ട് വന്നിരിക്കുന്നത്. വലിയ ശബ്ദം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് രാജ്യം വിലക്കേര്‍പ്പെടുത്തും. അപകടങ്ങള്‍ തടയാനല്ലാതെ കാര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗതപരിധിയുള്ള റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാരെ ഇനി അനുവദിക്കില്ല. ഇത് പാലിക്കാത്തവര്‍ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ ബാധ്യത വഹിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ലഹരിപാനീയങ്ങളുടെയോ ഏതെങ്കിലും മയക്കുമരുന്നിന്റെയോ സ്വാധീനത്തില്‍ വാഹനമോടിക്കുക, വാഹനമിടിപ്പിച്ച് ഓടി രക്ഷപ്പെടുക, നിയുക്ത സ്ഥലങ്ങളില്‍ നിന്ന് റോഡ് മുറിച്ചുകടക്കുക, വെള്ളപ്പൊക്ക സമയത്ത് താഴ്വരയില്‍ വാഹനമോടിക്കുക എന്നിങ്ങനെ വിവിധ മാരകമായ കേസുകളില്‍ പ്രതിരോധ ശിക്ഷ നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ഇതിലൂടെ ഡ്രൈവിങ് ലൈസന്‍സ് കിട്ടാനുള്ള നിയമപരമായ പ്രായപരിധി കുറയ്ക്കുന്ന ആദ്യ ജിസിസി രാജ്യമായി ഇതോടെ മാറിയിരിക്കുകയാണ് യുഎഇ. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇപ്പോഴും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 ആണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy