ദുബായ്: മലയാളി യുവാവിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കി. കഴിഞ്ഞ ദിവസം മരിച്ച ദുബായ് ബീച്ച് പാലസിലെ ജീവനക്കാരന്റെ മൃതദേഹമാണ് ഖബറടക്കിയത്. മലപ്പുറം തിരൂരങ്ങാടി എടരിക്കോട് മമ്മാലിപ്പടിയിലെ ഷഫഖത്തുല്ലയുടെ (പൂഴിക്കല്‍ മോന്-45) മയ്യിത്താണ് ദുബൈ അല്ഖൂസില് ഖബറടക്കിയത്. പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്. ഭാര്യ: ഷാഹിന (എഎംഎല്‍പിഎസ്, ക്ലാരി സൗത്ത്). മക്കള്‍: മുഹമ്മദ് ഷാഹിന്‍, ഷഫിന്‍ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങള്‍: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎല്‍പി സ്കൂള്‍). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5