‘വിട പറയുകയാണെന്‍ ജന്മം’, അവസാന വീഡിയോ പങ്കുവെച്ച് വ്‌ളോഗര്‍ ദമ്പതിമാര്‍ ജീവനൊടുക്കി

തിരുവനന്തപുരം: വ്‌ളോഗര്‍മാരായ ദമ്പതിമാരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്‍വരാജ് (45) ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം പാറശാലയിലെ വീട്ടില്‍ സെല്‍വരാജിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ പ്രിയയെ കട്ടിലില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ഇവര്‍ യൂട്യൂബ് ചാനലില്‍ വിഡിയോ അപ്‌ലോഡ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ‘വിട പറയുകയാണെന്‍ ജന്‍മം’ എന്ന പാട്ടായിരുന്നു ഒടുവിലായി പങ്കുവെച്ച വീഡിയോയില്‍ പങ്കുവെച്ചത്. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ പ്രിയയെ കൊലപ്പെടുത്തിയ ശേഷം സെല്‍വരാജ് ജീവനൊടുക്കിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതയാണോ മരണത്തിനിടയാക്കിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പാചക വീഡിയോകളാണ് യൂട്യൂബ് ചാനലിലൂടെ ഇവര്‍ കൂടുതലായും പങ്കുവച്ചിരുന്നത്. കൂടാതെ, വീട്ടുജോലികള്‍ രണ്ടുപേരും കൂടി ചെയ്യുന്നതും വീഡിയോകളില്‍ കാണാം. പതിനേഴായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബില്‍ മാത്രമുണ്ടായിരുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy