ദുബായ്: ഭീഷണികള്‍ക്കിടയിലും ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്മാന് ഖാന് യുഎഇയിലേക്ക്. ദബാംഗ് ദ ടൂര്‍ റീലോഡഡ് എന്ന പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് സല്മാന് പ്രഖ്യാപിച്ചു. ദുബായില്‍ ഡിസംബര്‍ ഏഴിനായിരിക്കും ഷോ നടക്കുക. എന്‍സിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ബോളിവുഡ് നടന് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ നേരത്തെ ശ്രമമുണ്ടായിരുന്നു. സല്മാന് ഖാനെ അപായപ്പെടുത്താന്‍ വന്‍ ഗൂഢാലോചന നടന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലോറന്‍സ് ബിഷ്ണോയി സല്‍മാനെ കൊലപ്പെടുത്താന്‍ 20 ലക്ഷം വാഗ്ദാനം ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. സല്മാന് ഖാന്റ വീട്ടിലേക്ക് വെടിവെയ്പ്പ് നടത്തിയിരുന്നു. ഈ സംഭവത്തില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടാണ് അന്ന് താന്‍ എഴുന്നേറ്റതെന്ന് നടന് പറഞ്ഞിരുന്നു. തന്റെ ജീവന് അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5