ദുബായ്: പുതിയ കാംപെയിനുമായി ജിഡിആര്‍എഫ്എ. ദുബായിലെ താമസവിസക്കാര്‍ക്കും സ്വദേശികള്‍ക്കുമായാണ് പുതിയ കാംപെയിനില്‍ പങ്കെടുക്കാനാകുക. കഴിഞ്ഞ പത്ത് വര്‍ഷമായി താമസവിസ ലംഘനം നടത്താത്ത ദുബായ് വിസക്കാര്‍ക്കും സ്വദേശികളായ സ്‌പോണ്‍സര്‍മാര്‍ക്കും പുതിയ കാംപെയിനിന്റെ ഭാഗമാകാം. വീസ നിയമലംഘനം നടത്താതെ രേഖകള്‍ കൃത്യമായി പുതുക്കുന്ന വ്യക്തികളെ ആദരിക്കുകയെന്നുളളതാണ് ക്യാംപെയ്‌നിന്റെ ലക്ഷ്യം. ‘ദി ഐഡിയല്‍ ഫേസ്’ എന്ന് പേരിട്ടിരിക്കുന്ന കാംപെയിന്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ദി ഐഡിയല്‍ ഫേസ് എന്ന കാംപെയിനില്‍ ജിഡിആര്‍എഫ്എ നല്‍കുന്ന ആനുകൂല്യങ്ങളും സ്വീകരിക്കാം. കൃത്യസമയത്ത് വിസ എമിറേറ്റ്‌സ് ഐഡി രേഖകള്‍ പുതുക്കാന്‍ പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ജിഡിആര്‍എഫ്എ ലക്ഷ്യമിടുന്നത്.
‘ദി ഐഡിയല്‍ ഫേസില്‍’ ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- യുഎഇ പൗരനോ അല്ലെങ്കില്‍ ദുബായ് താമസ വിസ ഉണ്ടായിരിക്കണം
- ദുബായില്‍ കഴിഞ്ഞ 10 വര്‍ഷമായി താമസിക്കുന്നവരായിരിക്കണം
- ഒന്നിലധികം പേരെ സ്‌പോണ്‍സര്‍ ചെയ്യുന്നയാളായിരിക്കണം
- കഴിഞ്ഞ 10 വര്‍ഷം കൃത്യസമയത്ത് താമസ വീസ പുതുക്കിയിരിക്കണം
- സ്‌പോണ്‍സര്‍ക്ക് നടപ്പുവര്‍ഷത്തില്‍ ഒരു തരത്തിലുമുളള താമസ വിസ ലംഘനവും ഉണ്ടാകരുത്
അപേക്ഷിക്കേണ്ടത് എങ്ങനെ?
- ദി ഐഡിയല്‍ ഫേസ് കാംപെയിനായി ജിഡിആര്‍എഫ്എ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്
- വെബ്‌സൈറ്റിലൂടെ കരാര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
- രേഖകള്‍ പരിശോധിച്ച് ഡിജിറ്റലായി ഐഡിയല്‍ ഫേസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും
- ആദ്യഘട്ടത്തില്‍ വ്യക്തികള്‍ക്ക് മാത്രമാണ് ഈ പ്രത്യേകാവകാശങ്ങള്‍ ലഭിക്കുക
- രണ്ടാംഘട്ടത്തില്‍ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5