അബുദാബി: വായ്പകള്‍ എടുത്താണ് ഭൂരിഭാഗം പേരും സ്വപ്‌ന ഭവനം പടുത്തുയര്‍ത്തുന്നത്. വസ്തുവകകളില്‍ നിക്ഷേപിക്കാന്‍ താത്പര്യമുള്ളവര്‍ക്കിടയില്‍ ഭവനവായ്പ ഏവര്‍ക്കും താത്പര്യമുള്ള ഒന്നാണ്. കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ യുഎഇയുടെ ഭൂമി അതിന്റെ എല്ലാ എമിറേറ്റുകളിലുടനീളം വ്യത്യസ്ത തരം അപ്പാര്‍ട്ട്മെന്റുകള്‍ മുതല്‍ വില്ലകള്‍ വരെ വ്യാപിച്ചുകിടക്കുകയാണ്. അതിനാല്‍തന്നെ യുഎഇയില്‍ താമസമാക്കിയ പ്രവാസികള്‍ക്കും വായ്പ എടുത്ത് യുഎഇയില്‍ വീട് പണിയാന്‍ സാധിക്കുമോയെന്ന് എല്ലാവരിലും ഉയരുന്ന സംശയമാണ്. കുറഞ്ഞ ശമ്പള ആവശ്യകതകള്‍ മുതല്‍ തിരിച്ചടവിന്റെ ദൈര്‍ഘ്യം വരെ യുഎഇയിലെ പ്രവാസികള്‍ക്ക് എങ്ങനെ മോര്‍ട്ട്‌ഗേജ് ലോണുകള്‍ (പണയം വെച്ച് വായ്പ എടുക്കല്‍) എടുക്കാമെന്ന് നോക്കാം. ഫിക്‌സഡ് – റേറ്റ് മോര്‍ട്ട്‌ഗേജ്, ഷോര്‍ട്ട്- ടേം മോര്‍ട്ട്‌ഗേജ്, ലോങ്- ടേം മോര്‍ട്ട്‌ഗേജ്, വേരിയബിള്‍ റേറ്റ് എന്നിവയാണ് വിവിധ തരത്തിലുള്ള മോര്‍ട്ട്‌ഗേജുകള്‍.
യോഗ്യതകള്‍
- അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ് പ്രായമുണ്ടായിരിക്കണം.
- 2019 ല്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഒരു മോര്‍ട്ട്‌ഗേജ് ലോണ്‍ എടുക്കുന്നതിനുള്ള ചില നിബന്ധനകളില്‍ ഇളവ് വരുത്തി. പരമാവധി പ്രായപരിധി 70 വയസ് ഒഴിവാക്കി.
- വായ്പ നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ പരമാവധി പ്രായപരിധി നിര്‍ണ്ണയിക്കാവുന്നതാണ്.
- മിക്ക ബാങ്കുകളും കുറഞ്ഞത് 15,000 ദിര്‍ഹം ശമ്പളം ആവശ്യപ്പെടുന്നു.
- ശമ്പളമുള്ളവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും മോര്‍ട്ട്‌ഗേജ് ലോണിന് അപേക്ഷിക്കാം.
ആവശ്യമായ രേഖകള്‍
ശമ്പളമുള്ള വ്യക്തികള്‍
- പാസ്‌പോര്‍ട്ട് കോപ്പി
- എമിറേറ്റ്‌സ് ഐഡി കോപ്പി
- സാലറി സര്‍ട്ടിഫിക്കറ്റ്
- ഒരു നിശ്ചിത കാലയളവിലെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, സാധാരണയായി ആറുമാസം
- നിശ്ചിത കാലയളവിന്റെ പേ സ്ലിപ്പുകള്‍
സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍
- പാസ്‌പോര്‍ട്ട് കോപ്പി
- എമിറേറ്റ്‌സ് ഐഡി കോപ്പി
- ട്രേഡ് ലൈസന്‍സ് കോപ്പി
- ബാങ്ക് സ്റ്റേറ്റ്‌മെന്റ്
- അസോസിയേഷന്‍രെ മെമ്മോറാണ്ടം
- ഒരു നിശ്ചിത കാലയളവിലെ ഓഡിറ്റ് ചെയ്ത കമ്പനിയുടെ സാമ്പത്തികം
സഹ-വായ്പ എടുക്കുന്നവരുടെ രേഖകള്‍
- സഹവായ്പ എടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് കോപ്പി
- എമിറേറ്റ്‌സ് ഐഡിയുടെ കോപ്പി
- ചില സാഹചര്യങ്ങളില്‍ സഹ-വായ്പക്കാരനോട് അവരുടെ വരുമാന രേഖകള്‍, വരുമാന രേഖകള്‍, പേ സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ്, എംഒഎ, ട്രേഡ് ലൈസന്‍സ് എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടേക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5