അബുദാബി: റീട്ടെയില്‍ ഭീമന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് മുതല്‍ (28, ഒക്ടോബര്‍) തുടക്കമായി. ഷെയര്‍ ഒന്നിന് 1.94 ദിര്‍ഹത്തിനും 2.04 ദിര്‍ഹത്തിനുമിടയില്‍ ഓഫര്‍ വില നിശ്ചയിച്ചിട്ടുണ്ട്. ഇത് 20.04 ബില്യണ്‍ ദിര്‍ഹത്തിന്റെയും 21.07 ബില്യണ്‍ ദിര്‍ഹത്തിന്റെയും വിപണി മൂലധനത്തെ സൂചിപ്പിക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ഐപിഒയുടെ സബ്സ്‌ക്രിപ്ഷന്‍ ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ചു, എല്ലാ നിക്ഷേപകര്‍ക്കും വേണ്ടി നവംബര്‍ 5 ചൊവ്വാഴ്ച വരെ പ്രവര്‍ത്തിക്കും. അന്തിമ ഓഫര്‍ വില ഒരു ബുക്ക് ബില്‍ഡിംഗ് പ്രോസസിലൂടെ നിര്‍ണ്ണയിക്കപ്പെടും, 2024 നവംബര്‍ 6 ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നവംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന ഐപിഒ 25 ശതമാനം (2.582 ബില്യണ്‍- 2,582,226,338) ഓഹരികളാണ് വില്‍പന നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന ഐപിഒയിലൂടെയാണ് വില്‍പന നടത്തുക. നവംബര്‍ 14 ന് അബുദാബി സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റിങ് പ്രതീക്ഷിക്കുന്നു. ലുലു റീട്ടെയിലിന്റെ ഷെയറിന് വരും ആഴ്ചയില്‍ റീട്ടെയില്‍, സ്ഥാപന നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്ക്ുമെന്ന് പ്രതീക്ഷിക്കുന്നു. ഐപിഒ ഒന്നിലധികം തവണ ഓവര്‍സബ്സ്‌ക്രൈബ് ചെയ്യാന്‍ സാധ്യതയുണ്ടെനവ്ന് വിശകലന വിദഗ്ധര്‍ കാണുന്നു. യുഎഇ, ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ റീട്ടെയിലറുകളില്‍ ഒന്നാണ് ലുലു ഗ്രൂപ്പ്. 50,000 ലധികം തൊഴിലാളികള്‍ ഉണ്ട്. റീട്ടെയില്‍ ഭീമന്റെ ഐപിഒ റീട്ടെയില്‍ മേജറില്‍ ഒരു ഓഹരി സ്വന്തമാക്കുന്നതിനായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. 89 % ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി), 10 % ചെറുകിട (റീട്ടെയില്‍ ) നിക്ഷേപകര്‍ക്കും 1 % ജീവനക്കാര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. നവംബര്‍ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബര്‍ 12 ന് റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അലോട്മെന്റ് സംബന്ധിച്ച എസ്എംഎസ് ലഭിക്കും. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്വത്തില്‍ ഭാഗമാകാനാണ് പൊതുനിക്ഷേപകര്‍ക്ക് ഐപിഒയിലൂടെ അവസരം ഒരുങ്ങുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5 ‘
Home
news
യുഎഇ: സബ്സ്‌ക്രിപ്ഷന്‍ തുറക്കുന്നതിന് അനുസരിച്ച് ലുലു റീട്ടെയില്‍ ഐപിഒ വില പരിധി നിശ്ചയിക്കുന്നു