ദിനംപ്രതി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം ജീവിതത്തിലും സമൂഹത്തിലും ലോകം മുഴുവനും. പഠനരീതിയും തൊഴില്‍രീതിയും വരെ മാറി. അതേപോലെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും. പ്രത്യേകിച്ച്, സ്ത്രീകളുടെ കാഴ്ചപ്പാടുകള്‍. കുടുംബമെന്ന ഉത്തരവാദിതത്തില്‍ നിന്ന് സ്ത്രീകളുടെ മനസ് അകന്നിരിക്കുന്നു. ചട്ടക്കൂടുകളില്‍നിന്ന് പുറത്തുചാടി തൊഴില്‍ ജീവിതമായി കാണുന്ന സ്ത്രീ ഹൃദയങ്ങള്‍ ഉടലെടുത്തുകഴിഞ്ഞു. ഇതിനുതുടര്‍ച്ചയായി, വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കാനും സ്ത്രീകളുടെ മനസ് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അധികം വൈകാതെ അതായത്, 2030 ആകുമ്പോഴേക്കും സ്ത്രീകളുടെ എണ്ണം കുത്തനെ കൂടും. മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ സര്‍വേ അനുസരിച്ച്, 25- 44 പ്രായപരിധിയിലുള്ള ഏകദേശം 45 ശതമാനം സ്ത്രീകളും കുട്ടികളില്ലാത്തവരും അവിവാഹിതരുമാകുമെന്ന് സൂചിപ്പിക്കുന്നു. 2020 കളില്‍ സ്ത്രീകള്‍ വിവാഹം കഴിച്ചിരുന്ന കാര്യത്തില്‍ നിന്ന് വലിയ മാറ്റമായിരിക്കും 2030 ആകുമ്പോള്‍ ഉണ്ടാകുക. സ്ത്രീകള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് വ്യക്തിത്വ വികസനത്തിനും കരിയറിനുമാണ് മുന്‍തൂക്കം കൊടുക്കുന്നത്. വിവാഹിതരാകേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ വ്യക്തമായ കാര്യങ്ങളും സര്‍വേ ചൂണ്ടിക്കാട്ടുന്നു, കുട്ടികളെ വളര്‍ത്താനുള്ള ചെലവും അധ്വാനവും മൂലമാണ് പല സ്ത്രീകളും വിവാഹം കഴിക്കേണ്ടെന്ന തീരുമാനത്തിലെത്തുന്നത്. സ്വന്തമായി ഒരു ജോലി ഉണ്ടെങ്കില്‍ സ്വന്തം കാര്യം നോക്കി ജീവിക്കാമെന്ന മനോഭാവവും ഇതിന് പിന്നിലുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതിരുന്നതിനാലാണ് പല സ്ത്രീകളും ഭര്‍ത്താവിന്റെ തണലില്‍ ഒതുങ്ങി കൂടിപോയതെന്ന മുന്‍ തലമുറയുടെ അനുഭവങ്ങളും പരിഭവങ്ങളും പുതുതലമുറക്ക് പാഠമാണ്. കുട്ടിയുണ്ടായാല്‍ ജോലി വിടേണ്ടി വരുമെന്ന പേടിയും സ്ത്രീകള്‍ക്കുണ്ട്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും മരണങ്ങളും മാധ്യമങ്ങളില്‍ നിറയുകയാണ്. അതും പെണ്‍കുട്ടികളെയും മാതാപിതാക്കളെയും ഒരുപോലെ പേടിപ്പിക്കുന്നുണ്ട്. ഭര്‍ത്താവ്, മക്കള്‍, വീട് എന്ന ചട്ടക്കൂടിനപ്പുറം മറ്റൊരു ലോകം ഉണ്ടെന്ന തിരിച്ചറിവില്‍ നമ്മുടെ സ്ത്രീകള്‍ എത്തിയിരിക്കുന്നു. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകമെമ്പാടും ഈ ചിന്ത ഉടലെടുത്തുകഴിഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5