അബുദാബി: ദുബായില്‍ സ്വര്‍ണവില കുതിച്ചുയരുന്നു. ചൊവ്വാഴ്ച (ഇന്ന്) രാവിലെ ദുബായില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തി. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം കാരണം ആഗോള തലത്തിലും സ്വര്‍ണവില വര്‍ധിച്ചു. 24 കാരറ്റ് സ്വര്‍ണം ഇന്ന് രാവിലെ ഗ്രാമിന് 333.5 ദിര്‍ഹത്തിലെത്തി. തിങ്കളാഴ്ച വിപണികള്‍ അവസാനിക്കുമ്പോള്‍ 331.75 ദിര്‍ഹത്തില്‍ നിന്ന് ഉയര്‍ന്നു. 22K, 21K, 18K എന്നിവ യഥാക്രമം ഗ്രാമിന് 308.75 ദിര്‍ഹം, 299.0 ദിര്‍ഹം, 256.25 ദിര്‍ഹം എന്നിങ്ങനെ ഉയര്‍ന്നു. ഇന്ത്യക്കാരുടെ പ്രധാന ഉത്സവങ്ങളായ ദീപാവലിയിലും ധന്‍തേരാസിലും നിരവധി പേര്‍ സ്വര്‍ണവും വിലപിടിപ്പുള്ള ആഭരണങ്ങളും വാങ്ങുന്ന സമയത്താണ് വില ഉയര്‍ന്നത്. സ്വര്‍ണവില പിടി തരാതെ ഉയരുമ്പോള്‍ ആളുകള്‍ കൂടുതല്‍ വില കുറഞ്ഞ 18K സ്വര്‍ണം വാങ്ങാനാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുഎഇ സമയം രാവിലെ 9.15 ന് 0.5 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,756.48 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5