ദുബായ്: യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് നേടാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. പൊതുമാപ്പ് കാലായളവില്‍ ഔട്ട്പാസ് ലഭിച്ച് രാജ്യം വിട്ടവര്‍ക്ക് വീണ്ടും ഏത് വിസയിലും യുഎഇയിലേക്ക് തിരിച്ചുവരാനാകുമോ എന്ന സംശയം ഉണ്ടാകും. ഏത് വിസയില്‍ വന്നാലും യുഎഇ സ്വാഗതം ചെയ്യും. ഇതിന് യാതൊരു തടസ്സവുമില്ലെന്ന് ദുബായ് ജിഡിആര്‍എഫ്എ അറിയിച്ചു. പൊതുമാപ്പ് കിട്ടി സ്വരാജ്യങ്ങളിലേക്ക് മടങ്ങിയ വിദേശത്തേക്ക് വിസിറ്റ്, എംപ്ലോയ്‌മെന്റ് എന്നീ വിസകളില്‍ യുഎഇയില്‍ തിരികെയെത്താമെന്ന് അമര്‍ കസ്റ്റമര്‍ ഹാപ്പിനസ് ഡയറക്ടര്‍ ലഫ്. കേണല്‍ സാലിം ബിന്‍ അലി അറിയിച്ചു. വിസ നിയമം ലംഘിച്ചവര്‍ക്ക് ശിക്ഷയില്ലാതെ തന്നെ രാജ്യം വിടാനോ രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനോ പൊതുമാപ്പിലൂടെ സാധിക്കും. ഇനി വെറും രണ്ട് ദിവസം മാത്രം ഉള്ളതിനാല്‍ അവധി ദിവസങ്ങള്‍ അടക്കം ഓഫിസുകള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അല്‍ അവീര്‍ സെന്ററിലും ദുബായിലെ അമര്‍ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്തംബര്‍ ഒന്നുമുതലാണ് പൊതുമാപ്പ് ആരംഭിച്ചത്, ഒക്ടോബര്‍ 31ന് സമാപിക്കുമ്പോള്‍ ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം നിരവധി പേരാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്. ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന സന്ദേശത്തോടെയാണ് പൊതുമാപ്പ് ആരംഭിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5