Posted By saritha Posted On

യുഎഇയില്‍ വരുന്നത് നീണ്ട അവധി ദിനങ്ങള്‍; യാത്രയ്ക്കായി ഒരുങ്ങിക്കോ, പാക്കേജുകളും ട്രിപ്പുകളും

അബുദാബി: ഡിസംബര്‍ 2 ന് യുഎഇ ദേശീയ ദിനം ആചരിക്കാനിരിക്കെ അവധി ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് യുവ സഞ്ചാരികള്‍. യാത്രാ ചെലവ് കുറയ്ക്കാന്‍ സുഹൃത്തുക്കളുമായി യാത്ര ചെയ്യാനാണ് ഭൂരിഭാഗം യുവാക്കള്‍ക്ക് താത്പര്യമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. 22- 27 വയസ് പ്രായമുള്ള യുവ യാത്രക്കാര്‍ സാധാരണയായി ഒരാള്‍ക്ക് 2500 ദിര്‍ഹം മുതല്‍ 3500 ദിര്‍ഹം വരെയുള്ള പാക്കേജുകളില്‍ വരുന്ന സൗഹൃദപരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. ബുക്കിങ്ങുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ മുസാഫിര്‍.കോം അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ പറയുന്നു. നിലവില്‍ ബുക്കിങുകളുടെ 35 ശതമാനവും ഫാമിലി ട്രിപ്പുകളാണ്. ദമ്പതിമാര്‍ 30%, സുഹൃത്തുക്കള്‍ 15%, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ 12 % എന്നിങ്ങനെയാെന്ന് ഏജന്‍സി സിഒഒ രഹേഷ് ബാബു പറഞ്ഞു. ‘യുവതലമുറ യാത്രയ്ക്ക് മുന്‍ഗണന നല്‍കുന്നു. സാമ്പത്തിക കാരണങ്ങളാല്‍ പലരും ഗ്രൂപ്പ് യാത്രകള്‍ തെരഞ്ഞെടുക്കുന്നു. താമസം, ഗതാഗതം, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി ചെലവുകള്‍ വിഭജിക്കാന്‍ ഗ്രൂപ്പ് യാത്രകളാണ് തെരഞ്ഞെടുക്കുന്നത്’, ദി റോഡ് ടെയില്‍സിന്റെ സിഇഒ മുഹമ്മദ് അസീര്‍ പറഞ്ഞു. ‘തായ്‌ലാന്‍ഡും ബാലിയും യുവാക്കളുടെ ഇഷ്ട സ്ഥലങ്ങളാണ്. ജോര്‍ജിയ, അസര്‍ബയ്ജാന്‍ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും അതിഗംഭീര സാഹസികതയ്ക്കും, സാംസ്‌കാരികതയ്ക്ക് തുര്‍ക്കിയിലെ ഇസ്താംബൂള്‍, കപ്പഡോഷ്യ, ബഡ്ജറ്റ് ഫ്രണ്ട്‌ലി ബീച്ച് ആസ്വദിക്കാന്‍ മാലിദ്വീപുമാണ് കൂടുതലായും തെരഞ്ഞെടുക്കുന്നത്. ‘റഷ്യ, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ വിസ രഹിത രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യുന്നത്. ഈ രാജ്യങ്ങള്‍ കൂടുതല്‍ ബഡ്ജറ്റ്-ഫ്രണ്ട്ലി ആണ്, മാത്രമല്ല പലപ്പോഴും വളരെ എളുപ്പമുള്ള വിസ പ്രക്രിയകളും കുറഞ്ഞ വിസ നിരസിക്കലുമുണ്ട്’, മുഹമ്മദ് വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *