യുഎഇയിൽ സ്വർണ്ണവില കുതിച്ചുയരുന്നു. ബുധനാഴ്ച (ഇന്ന്) രാവിലെ ദുബായിൽ സ്വർണ്ണ വില പുതിയ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു. 22 K സ്വർണ്ണം ഗ്രാമിന് ദിർഹം 311 കടന്നു. യുഎഇ സമയം രാവിലെ 9 മണിക്ക്, 24K വേരിയൻ്റ് ഗ്രാമിന് 336.5 ദിർഹം എന്ന നിരക്കിലാണ് ആരംഭിച്ചത്, ഇന്നലെ രാത്രി അവസാനിച്ചതിൽ നിന്ന് ഗ്രാമിന് 1.75 ദിർഹം വർധിച്ചു. മറ്റ് വേരിയൻ്റുകളിൽ, 22K ഗ്രാമിന് 2 ദിർഹം ഉയർന്ന് 311.75 ദിർഹമായി. ഗ്രാമിന് 21K, 18K എന്നിവ യഥാക്രമം 301.75 ദിർഹം, 258.5 ദിർഹം എന്നിങ്ങനെ ഉയർന്നു. ഇന്ത്യൻ ഉത്സവങ്ങളായ ദേവാലി, ധൻതേരാസ് എന്നീ ആഘോഷ വേഷയിൽ ധാരാളം താമസക്കാരും സന്ദർശകരും സ്വർണ്ണവും വിലപിടിപ്പുള്ള ലോഹ ആഭരണങ്ങളും വാങ്ങുന്ന സമയത്താണ് വിലകൾ ഉയർന്നത്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ആഗോള തലത്തിലും സ്വർണ്ണ വില വർധവിന് കാരണമായി. യുഎഇ സമയം രാവിലെ 9.07 ന് 0.38 ശതമാനം ഉയർന്ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,779.31 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5