പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ് ക്വാർട്ടർ പൗണ്ടർ ബർഗർ കഴിച്ചതിനെ തുടർന്ന് അമേരിക്കയിൽ ഒരാൾ മരിച്ചിരുന്നു. ബർഗറിലെ ഇ കോളി ബാക്ടീരിയയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്ന് റിപ്പോർട്ടും വന്നു. ലാഭത്തിൽ ഇടിവ് മക്‌ഡൊണാൾഡിൻ്റെ ലാഭത്തിൽ ഇടിവും രേഖപ്പെടുത്തി. അതേ സമയം മക്‌ഡൊണാൾഡിൻ്റെ ചെയിൻ സിഇഒ ഭക്ഷ്യ സുരക്ഷാ ഭയത്തിന് ക്ഷമാപണം നടത്തുകയും ചെയ്തു. ശൃംഖലയുടെ മൂന്നാം പാദ ലാഭം 2.3 ബില്യൺ ഡോളറായി. മുൻ വർഷത്തെ അപേക്ഷിച്ച് 6.9 ബില്യൺ ഡോളർ വരുമാനത്തിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോളതലത്തിൽ താരതമ്യപ്പെടുത്താവുന്ന വിൽപ്പന 1.5 ശതമാനം കുറഞ്ഞു. ഫ്രാൻസിലും ബ്രിട്ടനിലും ബലഹീനത നേരിട്ടതായി മക്‌ഡൊണാൾഡ്‌സ് പറഞ്ഞു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മക്ഡൊണാൾഡിൻ്റെ ക്വാർട്ടർ പൗണ്ടർ ഹാംബർഗറുകളിൽ ഇ കോളി ബാക്ടീരിയുടെ സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് ശൃംഖലയുടെ യുഎസ് പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. സംഭവത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്തിരുന്നു. ബർഗറിലെ ഉള്ളിയൽ നിന്നാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. രോഗബാധക്ക് കാരണമാകുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങൾ തങ്ങളുടെ ശൃംഖലയിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ടെന്നും എല്ലാ മക്‌ഡൊണാൾഡ് റെസ്റ്റോറൻ്റുകളിലും ഈ കരുതൽ എത്തിക്കാൻ കഴിഞ്ഞതായി വിശ്വാസമുണ്ടെന്നും ഫാസ്റ്റ് ഫുഡ് ശൃംഖലയുടെ ചീഫ് സപ്ലൈ ചെയിൻ ഓഫീസർ, സീസർ പിന പറഞ്ഞു. ക്വാർട്ടർ പൗണ്ടേഴ്സിൽ അസംസ്കൃത സവാള ഉൾപ്പെടുത്തില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5